15 ദിവസമായി ഭക്ഷണം നല്‍കുന്നില്ല ! തിളച്ച എണ്ണയില്‍ കൈ മുക്കി പൊള്ളിക്കുകയും ക്രൂരമായ ലൈംഗിക പീഡനവും;സൗദിയിലെത്തിയ ബംഗ്ലാദേശി യുവതിയെ ക്രൂരമായി പീഡിപ്പിച്ച തൊഴിലുടമ; രക്ഷിക്കണമെന്നാവശ്യപ്പെട്ട് 25കാരിയുടെ ഫേസ്ബുക്ക് ലൈവ്

സൗദി അറേബ്യയില്‍ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി തൊഴിലുടമയില്‍ നിന്ന് നേരിടുന്നത് സമാനതകളില്ലാത്ത പീഡനം.കെട്ടിയിട്ടും ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചും തിളച്ചെണ്ണയില്‍ കൈമുക്കിച്ചും യാതൊരു കരുണയുമില്ലാതെയാണ് ഈ യുവതിയെ തൊഴിലുടമ പീഡിപ്പിക്കുന്നത്. പുറംലോകം പോലും കാണാനാവാതെ ഒരു മുറിയില്‍ പൂട്ടിയിടപ്പെട്ട യുവതി ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്ക് ലൈവിലെത്തിയതോടെയാണ് കൊടും പീഡനത്തിന്റെ വിവരങ്ങള്‍ പുറംലോകം അറിയുന്നത്.

രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിറകണ്ണുകളോടെയാണ് യുവതി ലൈവിലെത്തിയത്. 15 ദിവസമായി ഭക്ഷണം പോലും നല്‍കാതെയാണ്് യുവതിയെ മുറിയില്‍ പൂട്ടിയിട്ടിരിക്കുന്നത്. ഇനിയും പീഡനം തുടര്‍ന്നാല്‍ താന്‍ മരിച്ചു പോകുിമെന്നും യുവതി പറയുന്നു. തൊഴിലുടമ അറിയാതെ രഹസ്യമായി ലൈവിലെത്തിയ യുവതി ഫേസ്ബുക്കില്‍ യുവതി പോസ്റ്റ് ചെയ്ത വീഡിയോ ആയിരക്കണക്കിന് ആളുകളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

മര്‍ദ്ദനം കൂടാതെ ക്രൂരമായ ലൈംഗിക പീഡനത്തിനാണ് ഇയാള്‍ യുവതിയെ വിധേയയാക്കുന്നത്. പൊള്ളലേറ്റ് വികൃതമായ കയ്യുടെ ദൃശ്യങ്ങള്‍ യുവതി ഫേസ്ബുക്ക് ലൈവിലൂടെ പുറത്ത് വിട്ടു. ഈ രീതിയില്‍ പോയാല്‍ താന്‍ അധികകാലം ജീവിച്ചിരിക്കില്ലെന്നും രക്ഷിക്കണമെന്നും യുവതി പറയുന്നു. 15 ദിവസം അവര്‍ തന്നെ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു. ഭക്ഷണം ഒന്നും തന്നെ തന്നില്ല. തിളച്ച എണ്ണയില്‍ കൈമുക്കി പൊള്ളിച്ചതായും 25കാരിയായ യുവതി പറയുന്നു.

യുവതിയുടെ കണ്ണു നനയിക്കുന്ന വീഡിയോ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. തൊഴിലുടമ കാണാതെ മുഖത്തിന് അഭിമുഖമായി ഫോണ്‍ പിടിച്ച് രഹസ്യമായി റെക്കോര്‍ഡ് ചെയ്യുന്നത് വീഡിയോയില്‍ കാണാം. രണ്ടു വീടുകളിലായി മാറ്റി മാറ്റി പാര്‍പ്പിച്ചാണ് ഇവര്‍ യുവതിയെ പീഡിപ്പിച്ചത്. ആദ്യത്തെ വീട്ടില്‍ വച്ച് തന്നെ ക്രൂരമായി പീഡിപ്പിച്ചു. അടിക്കുകയും ഇടിക്കുകയും ചെയ്തു. രണ്ടാമത്തെ വീട്ടിലെത്തിയപ്പോള്‍ ക്രൂരതയുടെ തീവ്രത കൂടിയെന്നും യുവതി പറയുന്നു.

ഞാന്‍ മരിക്കാന്‍ പോകുകയാണെന്നാണ് തോന്നുന്നത്. അടിയും മര്‍ദ്ദനവും ക്രൂര പീഡനവുമാണെന്നും യുവതി പറയുന്നു. എന്നെ രക്ഷിക്കണം. ഇവിടെ നിന്നും എന്നെ രക്ഷപ്പെടുത്തണം എന്നെല്ലാം യുവതി വീഡിയോയില്‍ പറയുന്നു. എത്രയും പെട്ടെന്ന് ഈ യുവതിയെ ബംഗ്ലാദേശില്‍ തിരിച്ചെത്തിക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ നടപടി തുടങ്ങി കഴിഞ്ഞു. യുവതിയെ തിരിച്ചു കൊണ്ടുവരാന്‍ തങ്ങള്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നാണ് യുവതിയുടെ വീട്ടുകാര്‍ പറയുന്നത്.

Related posts