ആലപ്പുഴ: തനിക്കെതിരായ സ്ത്രീ വിരുദ്ധ പരമാർശത്തിൽ നിയമനടപടിക്കൊരുങ്ങി കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭ. കഴിഞ്ഞ പത്ത് വർഷമായി മണ്ഡലത്തിൽ യാതൊരുവിധ വികസനപ്രവർത്തനങ്ങളും നടത്തിയിട്ടില്ലാത്ത യു. പ്രതിഭ വാക്ചാതുരിയും ശരീര സൗന്ദര്യവും പ്രകടിപ്പിച്ചാണ് തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതെന്ന തികച്ചും സ്ത്രീ വിരുദ്ധമായ പ്രസ്താവനയാണ് കായംകുളം യുഡിഎഫ് കൺവീനർ ഇര്‍ഷാദ് ചക്കാലശേരി നടത്തിയത്.
ഇതിനെതിരെയാണ് യു. പ്രതിഭ നിയമനടപടിക്കൊരുങ്ങുന്നത്. തുടർച്ചയായ മൂന്നാം തവണയാണ് യു.പ്രതിഭ കായംകുളം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. എം. ലിജുവാണ് യുഡിഎഫ് സ്ഥാനാർഥി.
