വ​റ്റാ​ത്ത ജ​ല​ശേ​ഖ​ര​വു​മാ​യി ഒ​രു നീ​രു​റ​വ; വ​ര്‍​ഷ​ങ്ങ​ളാ​യി ഒ​രേ അ​ള​വി​ല്‍ ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം ചു​ര​ത്തു​ന്ന മാ​വു​ഞ്ചാ​ല്‍ നീ​രു​റ​വ അ​ത്ഭു​ത​മാ​വു​ന്നു

uravaത​ളി​പ്പ​റ​മ്പ്: നാ​ടും ന​ഗ​ര​വും കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​മ്പോ​ള്‍ വ​ര്‍​ഷ​ങ്ങ​ളാ​യി ഒ​രേ അ​ള​വി​ല്‍ ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം ചു​ര​ത്തു​ന്ന മാ​വു​ഞ്ചാ​ല്‍ നീ​രു​റ​വ അ​ത്ഭു​ത​മാ​വു​ന്നു. പ​രി​യാ​രം പ​ഞ്ചാ​യ​ത്തി​ലെ മാ​വി​ച്ചേ​രി ഗ്രാ​മ​ത്തി​ലു​ള്ള ഈ ​നീ​രു​റ​വ  ഓ​ര്‍​മ​ക​ളി​ലൊ​രി​ക്ക​ലും വ​റ്റി​യി​ട്ടി​ല്ലെ​ന്ന് പ്ര​ദേ​ശ​ത്തെ പ്രാ​യ​മാ​യ​വ​ര്‍ പ​റ​യു​ന്നു. മാ​വി​ച്ചേ​രി ജു​മാ മ​സ്ജി​ദി​ന് സ​മീ​പ​ത്തെ  സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്താ​ണ് നീ​രു​റ​വ സ്ഥി​തി​ചെ​യ്യു​ന്ന​ത്.

എ​ന്നാ​ല്‍ വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​തി​ല്‍ യാ​തൊ​രു​വി​ധ നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. സ​മീ​പ​വാ​സി​ക​ളാ​യ അ​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ള്‍ പൈ​പ്പ് വ​ഴി ഇ​വി​ടെ നി​ന്നും വെ​ള്ളം വീ​ടു​ക​ളി​ലെ​ത്തി​ക്കു​ന്നു​ണ്ട്.  എ​ത്ര വെ​ള്ളം കോ​രി​യെ​ടു​ത്താ​ലും അ​ള​വി​ല്‍ ഒ​രു തു​ള്ളി​പോ​ലും കു​റ​യി​ല്ലെ​ന്ന​താ​ണ് ഈ ​ജ​ല​ശേ​ഖ​ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. ഗ്രാ​മ​ത്തി​ന് ദൈ​വം ന​ല്‍​കി​യ അ​നു​ഗ്ര​മാ​ണ് ഈ ​നീ​രു​റ​വ​യെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

Related posts