എന്തിനെന്നറിയില്ലത്രെ..! വീ​ട്ട​മ്മ​യെ ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച ബ​ന്ധു​ക്ക​ൾ​ക്ക് കു​ത്തേ​റ്റു;സംഭവത്തിൽ അയൽ വാസിയായ യുവാവിനെ അറസ്റ്റു ചെയ്തു

CRIMEBLOODചെ​റു​പു​ഴ:  വീ​ട്ട​മ്മ​യെ വീ​ട്ടി​ൽ ക​യ​റി അ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് ബ​ന്ധു​ക്ക​ളെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. ചെ​റു​പു​ഴ പൊ​ന്നം​വ​യ​ലി​ലെ ക​ണ്ടോ​ത്തും​പു​റ​ത്ത് ര​വി (46), ഷി​ബു (29) എ​ന്നി​വ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ൽ​വാ​സി​യാ​യ അ​ഭി​ലാ​ഷി (36)നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം.അ​ടു​ത്ത് താ​മ​സി​ക്കു​ന്ന കു​ഞ്ഞി​വീ​ട്ടി​ൽ ഓ​മ​ന​യു​ടെ വീ​ട്ടി​ലെ​ത്തി​യ അ​ഭി​ലാ​ഷ് ക​ത​ക് തു​റ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും തു​റ​ക്കാ​തെ വ​ന്ന​പ്പോ​ൾ ച​വി​ട്ടി​പ്പൊ​ളി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നത്രെ.

ശ​ബ്ദം കേ​ട്ടോ​ടി​യെ​ത്തി​യ ഓ​മ​ന​യു​ടെ ഭ​ർ​ത്താ​വ് ച​ന്ദ്ര​ന്‍റെ ബ​ന്ധു​ക്ക​ളാ​യ ര​വി,ഷി​ബു എ​ന്നി​വ​രെ അ​ഭി​ലാ​ഷ് കു​ത്തു​ക​യാ​യി​രു​ന്നു എന്നും പറയുന്നു. അ​ഭി​ലാ​ഷി​നെ പ​യ്യ​ന്നൂ​ര്‍ സി​ഐ എം.​പി. ആ​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts