മലയാളത്തിലെ പ്രമുഖ സംവിധായകരുടെയെല്ലാം ഒപ്പം അഭിനയിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. എല്ലാവരും ഒരുവിധം നല്ല ക്യാരക്ടേഴ്സ് ഒക്കെ തന്നെയാണ് എനിക്ക് തന്നത്. പക്ഷേ എന്നെ വളരെ പേഴ്സണൽ ആയിട്ട് അറിയുകയും എന്നെ ആലോചിച്ച് ക്യാരക്ടേഴ്സ് എഴുതുകയും ചെയ്തിട്ടുള്ള ഒരു ഡയറക്ടർ അത് വേണു നാഗവള്ളിയാണ്. അദ്ദേഹത്തിന് വളരെ ചെറുപ്പം മുതല എന്നെ അറിയാമായിരുന്നു.
എന്റെ മാനറിസം വച്ചാണ് അദ്ദേഹം പല ക്യാരക്ടേഴ്സും എഴുതിയിട്ടുള്ളത്. ഏയ് ഓട്ടോയും കിഴക്കുണരും പക്ഷിയും ഞാൻ ചെയ്തതല്ല. പക്ഷെ ആ കഥാപാത്രങ്ങൾ പോലും എന്നെ മനസിൽ കണ്ട് എഴുതിയ കഥാപാത്രങ്ങളാണ്. അതുപോലെ സത്യേട്ടന്റെ സിനിമകൾ.
മറ്റാരും കാണാത്ത പ്രത്യേക ക്വാളിറ്റി ഒക്കെ സത്യേട്ടൻ ദീർഘവീക്ഷണത്തോടുകൂടി കണ്ട് ചെയ്തു. തലയണ മന്ത്രം ആയാലും പൊന്മുട്ടയിടുന്ന താറാവായാലും ആ ക്യാരക്ടേഴ്സിനെ അങ്ങനെ തന്നെ ചെയ്യും. ഒട്ടും നെഗറ്റീവ് തോന്നാതെ അങ്ങനെ ചെയ്യാൻ കഴിയുമെന്ന് മനസിലാക്കിയ ഒരു ഡയറക്ടർ ആണ് അദ്ദേഹം. -ഉർവശി
