ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ;  ഉ​തു​പ്പു വ​ർ​ഗീ​സി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​നൊ​രു​ങ്ങി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് 

കൊ​ച്ചി: റി​മാ​ൻ​ഡി​ലാ​യ കു​വൈ​ത്ത് ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റ് കേ​സി​ലെ പ്ര​ധാ​ന പ്ര​തി കോ​ട്ട​യം പു​തു​പ്പ​ള്ളി സ്വ​ദേ​ശി ഉ​തു​പ്പ് വ​ർ​ഗീ​സി​നെ (51) ക​സ്റ്റ​ഡി​യി​ൽ​വാ​ങ്ങി ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഇ​ന്ന​ലെ​യാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

വി​ദേ​ശ​ത്തേ​ക്ക് ഹ​വാ​ലാ പ​ണം ക​ട​ത്തി​യ​തി​നാ​ണ് അ​റ​സ്റ്റ്. ഇ​ന്ന​ലെ രാ​വി​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ കൊ​ച്ചി സോ​ണ​ൽ ഓ​ഫീ​സി​ൽ ഹാ​ജ​രാ​യ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത് എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.

കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ലി​നും മ​റ്റു​മാ​യി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടാ​ൻ ഉ​ട​ൻ​ത​ന്നെ എ​ൻ​ഫോ​ഴ്സ്മെ​ൻ​റ് ഡ​യ​റ​ക്ട​റേ​റ്റ് അ​പേ​ക്ഷ ന​ൽ​കു​മെ​ന്നാ​ണു ല​ഭി​ക്കു​ന്ന വി​വ​രം. 2014 ഡി​സം​ബ​ർ 29 മു​ത​ൽ 2015 മാ​ർ​ച്ച് 25 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണു കേ​സി​നാ​സ്പ​ദ​മാ​യ ത​ട്ടി​പ്പ് ന​ട​ന്ന​ത്.

ഒ​രു വ​ർ​ഷം മു​ന്പ് സി​ബി​ഐ അ​റ​സ്റ്റു​ചെ​യ്ത​ശേ​ഷം ജാ​മ്യ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ഉ​തു​പ്പ് വ​ർ​ഗീ​സ്. കു​വൈ​ത്തി​ലേ​ക്ക് ന​ഴ്സിം​ഗ് ജോ​ലി​ക്കാ​യി ന​ട​ന്ന റി​ക്രൂ​ട്ട്മെ​ൻ​റി​ലൂ​ടെ 19,500 രൂ​പ ഈ​ടാ​ക്കേ​ണ്ട​തി​നു പ​ക​രം കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​റി​ൽ കൃ​ത്രി​മം ന​ട​ത്തി 19.5 ല​ക്ഷം രൂ​പ ഓ​രോ​രു​ത്ത​രി​ൽ​നി​ന്ന് ഈ​ടാ​ക്കി വ​ൻ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണു കേ​സ്.

ഉ​തു​പ്പ് വ​ർ​ഗീ​സി​ന്‍റെ 1.92 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ക​ണ്ടു​കെ​ട്ടി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts