ഒ​ന്നാം പ്ര​തി മൈ​ക്ക്, ര​ണ്ടാം പ്ര​തി ആം​പ്ലി​ഫ​യ​ര്‍ ! ഇ​ങ്ങ​നെ ചി​രി​പ്പി​ച്ച് ജ​ന​ങ്ങ​ളെ കൊ​ല്ല​രു​തെ​ന്ന് വി.​ഡി സ​തീ​ശ​ന്‍

ഉ​മ്മ​ന്‍​ചാ​ണ്ടി അ​നു​സ്മ​ര​ണ​ത്തി​നി​ടെ മൈ​ക്ക് കേ​ടാ​യ സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ട് കേ​സ് എ​ടു​ത്തു എ​ന്ന ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍.

ഒ​ന്നാം പ്ര​തി മൈ​ക്ക്, ര​ണ്ടാം പ്ര​തി ആ​പ്ലി​ഫ​യ​ര്‍, ഇ​ത്ര​യും വി​ചി​ത്ര​മാ​യ ഒ​രു കേ​സ് കേ​ര​ള​ത്തി​ന്റെ​യോ രാ​ജ്യ​ത്തി​ന്റേ​യോ ച​രി​ത്ര​ത്തി​ല്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്നും സ​തീ​ശ​ന്‍ പ​രി​ഹ​സി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കു​റേ ആ​ളു​ക​ള്‍ ഹൈ​ജാ​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച അ​ദ്ദേ​ഹം, മു​ഖ്യ​മ​ന്ത്രി അ​റി​ഞ്ഞു കൊ​ണ്ട് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു അ​ബ​ദ്ധം കാ​ണി​ക്കു​മോ എ​ന്നും ചോ​ദി​ച്ചു.

‘മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള​വ​രാ​ണ് പോ​ലീ​സ് ഭ​രി​ക്കു​ന്ന​ത്. കേ​സെ​ടു​ക്കു​ന്ന​ത് അ​വ​ര്‍​ക്കൊ​രു ഹോ​ബി​യാ​ണ്. കേ​സെ​ടു​ത്ത് കേ​സെ​ടു​ത്ത് മ​തി​യാ​കാ​തെ വ​ന്ന​പ്പോ​ഴാ​ണ് ഇ​പ്പോ​ള്‍ അ​വ​ര്‍ മൈ​ക്കി​ന് എ​തി​രാ​യി​ട്ടും ആം​പ്ലി​ഫ​യ​റി​നെ​തി​രാ​യി​ട്ടും കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ചി​രി​പ്പി​ച്ച് ചി​രി​പ്പി​ച്ച് ജ​ന​ങ്ങ​ളെ കൊ​ല്ല​ല്ലേ’ എ​ന്നും വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

കേ​സെ​ടു​ത്ത​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ നി​ന്ന് പ​റ​ഞ്ഞി​ട്ടാ​ണെ​ന്ന് ആ​രോ​പി​ച്ച അ​ദ്ദേ​ഹം, എ.​ഡി.​ജി.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൈ​ക്കി​ന് എ​ന്ത് സം​ഭ​വി​ച്ചു എ​ന്ന് അ​ന്വേ​ഷി​ക്കാ​ന്‍ സ്‌​പെ​ഷ്യ​ല്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ടീ​മി​നെ വെ​ക്ക​ട്ടെ എ​ന്നും സ​തീ​ശ​ന്‍ പ​രി​ഹ​സി​ച്ചു.

Related posts

Leave a Comment