മൈ​ക്ക് കേ​ടാ​യ​തി​ൽ അസ്വഭാവികതയെന്ന് എ.കെ. ബാലൻ; കേ​സെ​ടു​ത്ത ന​ട​പ​ടി ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് കെ. മു​ര​ളീ​ധ​ര​ൻ എം​പി

 തി​രു​വ​ന​ന്ത​പു​രം: മൈ​ക്ക് കേ​ടാ​യ​തി​ലും മു​ദ്രാ​വാ​ക്യം വി​ളി​യി​ലും അ​സ്വാ​ഭാ​വി​ക​ത​യു​ണ്ടെന്ന് ​സി​പി​എം നേ​താ​വ് എ.​കെ.​ബാ​ല​ൻ. സ​ത്യാ​വ​സ്ഥ വ്യ​ക്ത​മാ​ക്കേ​ണ്ടത് ​കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

ദൗർഭാഗ്യകരം: കെ. മുരളീധരൻ
തി​രു​വ​ന​ന്ത​പു​രം: മൈ​ക്ക് സെ​റ്റ് ത​ക​രാ​റാ​യ സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത ന​ട​പ​ടി ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. മു​ര​ളീ​ധ​ര​ൻ എം​പി രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

കേ​ട്ടുകേ​ൾ​വി​യി​ല്ലാ​ത്ത സം​ഭ​വ​മാ​ണ്. കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മൈ​ക്കി​ന്‍റെ സാ​ങ്കേ​തി​ക ത​ക​രാ​ർ പ​ത്ത് സെ​ക്ക​ന്‍റി​ന​കം പ​രി​ഹ​രി​ച്ചു.

പാ​ർ​ട്ടി​യു​ടെ മി​ക്ക പ​രി​പാ​ടി​ക​ളി​ലും മൈ​ക്ക് സെ​റ്റ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന പ​രി​ച​യ​സ​ന്പ​ന്ന​നാ​യ വ്യ​ക്തി​യാ​ണ് മൈ​ക്ക് സെ​റ്റി​ന്‍റെ ഉ​ട​മ​യും ഓ​പ്പ​റേ​റ്റ​ർ​മാ​രും. ബോ​ധ​പൂ​ർ​വം മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗം ത​ട​സ​പ്പെ​ടു​ത്താ​ൻ ആ​രും ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 കേസ് പിൻവലിക്കണമെന്ന്
തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ന്‍​ചാ​ണ്ടി അ​നു​സ്മ​ര​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സം​സാ​രി​ക്കു​ന്ന​തി​നി​ടെ മൈ​ക്ക് ത​ട​സ​പ്പെ​ട്ട​തി​ന് കേ​സെ​ടു​ത്ത​ത് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മൈ​ക്ക് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.

മൈ​ക്ക് ഹൗ​ളിം​ങ്ങ് വ​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ച മൈ​ക്ക് സെ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും മൈ​ക്ക് ഉ​ട​മ​യ്ക്കും എ​തി​രെ കേ​ര​ള പോലീ​സ് ന​ട​പ​ടി​യെ​ടു​ത്ത​തും ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​തും പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് മൈ​ക്ക് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

Related posts

Leave a Comment