ന​ട​വ​ഴി​യി​ല്ല! കി​ട​പ്പുരോ​ഗി​ക​ള്‍​ക്ക് കോ​വി​ഡ് വാ​ക്സി​ന്‍ ന​ല്‍​കാ​നാവാതെ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വലയുന്നു…

എ​ട​ത്വ: പാ​ട​ശേ​ഖ​ര ന​ടു​വി​ലെ താ​മ​സ​ക്കാ​ര്‍​ക്ക് ന​ട​വ​ഴി പോ​ലു​മി​ല്ല. തു​രു​ത്തി​ലെ കി​ട​പ്പുരോ​ഗി​ക​ള്‍​ക്ക് കോ​വി​ഡ് വാ​ക്സി​ന്‍ ന​ല്‍​കാ​നാവാതെ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വലയുന്നു.

എ​ട​ത്വ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ര്‍​ഡി​ല്‍ ച​ങ്ങ​ങ്ക​രി വൈ​പ്പി​ശേ​രി പാ​ട​ശേ​ഖ​ര ന​ടു​വി​ലെ ത​ണ്ട​പ്ര​യി​ലെ താ​മ​സ​ക്കാ​രാ​ണ് ന​ട​വ​ഴി പോ​ലു​മി​ല്ലാ​തെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്.

മൂ​ന്ന് കൂ​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന തു​രു​ത്തി​ല്‍ ര​ണ്ട് കി​ട​പ്പു​രോ​ഗി​ക​ളും കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​ര്‍ താ​മ​സി​ക്കു​ന്നു​ണ്ട്.

നെ​ല്‍​കൃ​ഷി വി​ള​വെ​ടു​പ്പ് ക​ഴി​യു​ന്ന​തോ​ടെ പാ​ട​ത്ത് വെ​ള്ളം ക​യ​റ്റു​മ്പോ​ള്‍ സ്വ​ന്ത​മാ​യി നി​ര്‍​മി​ച്ച ച​ങ്ങാ​ടം ഉ​പ​യോ​ഗി​ച്ചാ​ണ് താ​മ​സ​ക്കാ​ര്‍ മ​റു​ക​ര തേ​ടു​ന്ന​ത്.

കി​ട​പ്പ് രോ​ഗി​ക​ള്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം എ​ട​ത്വ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​രു​ത്തി​ല്‍ എ​ത്തി​യി​രു​ന്നു.

ച​ങ്ങാ​ടം ആ​ശ്ര​യി​ച്ച വ​നി​ത​ക​ള്‍ അ​ട​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പാ​ടു​പെ​ട്ടാ​ണ് തു​രു​ത്തി​ല്‍ എ​ത്തി​പ്പെ​ട്ട​ത്. റോ​ഡ് നി​ര്‍​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ പ​ഞ്ചാ​യ​ത്തി​നെ സ​മീ​പി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.

Related posts

Leave a Comment