പഞ്ചായത്ത്കയറിയിറങ്ങി മടത്തു ജനം;  പട്ടാഴി വടക്കേക്കര പഞ്ചായത്തിൽ ജീവനക്കാർ കൃത്യമായി എത്തുന്നില്ല; വന്നാൽ നേരത്തെ മടങ്ങുന്നതായും പരാതി

പ​ത്ത​നാ​പു​രം :ജീ​വ​ന​ക്കാ​രി​ല്ല;​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തു​ന്ന പൊ​തു​ജ​നം വ​ല​യു​ന്നു.​പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലാ​ണ് മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത്. ജീ​വ​ന​ക്കാ​ർ വ​രാ​ത്ത ചി​ല ദി​വ​സ​ങ്ങ​ളി​ലും ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി കാ​ട്ടി വി​ജി​ല​ൻ​സി​ന് പ​രാ​തി​യും ന​ൽ​കി. കെ​ട്ടി​ട നി​കു​തി, വി​വാ​ഹ ര​ജി​സ്ട്രേ​ഷ​ൻ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​ട​ക്കം വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ദി​നം​പ്ര​തി നൂ​റ് ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​വി​ടെ എ​ത്തു​ന്ന​ത്.

എ​ന്നാ​ൽ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ഇ​വി​ടെ ജീ​വ​ന​ക്കാ​രി​ല്ല. രാ​വി​ലെ വ​രു​ന്ന ചി​ല ജീ​വ​ന​ക്കാ​ർ ഒ​പ്പി​ട്ട് ഉ​ച്ച​ക്ക് മു​ൻ​പേ മ​ട​ങ്ങു​ക​യും ഉ​ച്ച​ക്ക് ശേ​ഷം എ​ത്തു​ന്ന ചി​ല​ർ വൈ​കുന്നേരം ഓ​ഫീ​സ് സ​മ​യ​ത്തി​ന് മു​ൻ​പ് മ​ട​ങ്ങു​ന്ന​താ​യും വ്യാ​പ​ക ആ​ക്ഷേ​പ​മു​ണ്ട്.​പൊ​തു പ്ര​വ​ർ​ത്ത​ക​നും മു​ൻ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ ക​ടു​വാ​ത്തോ​ട് സോ​മ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ സം​ബ​ന്ധി​ച്ച് ക​ള​ക്ട​ർ​ക്കും വി​ജി​ല​ൻ​സി​നും പ​ഞ്ചാ​യ​ത്ത് വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്കും പ​രാ​തി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സം ത​ന്‍റെ ഒ​രാ​വ​ശ്യ​വു​മാ​യി സോ​മ​ൻ പ​ഞ്ചാ​യ​ത്തി​ലെ​ത്തി .

എ​ന്നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ മി​ക്ക​വ​രും ഇ​ല്ലാ​യി​രു​ന്നു .ഇ​ത് ചോ​ദി​ച്ച​പ്പോ​ൾ ക​യ​ർ​ത്ത് സം​സാ​രി​ക്കു​ക​യും പു​റ​ത്ത് പോ​കു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​യ​തി​നാ​ൽ പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​മാ​യ ക​ടു​വാ ത്തോ​ട്ടി​ലെ​ത്തു​വാ​ൻ വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ്. മാ​ലൂ​ർ, മ​ണ​യ​റ, ചെ​ളി​ക്കു​ഴി, ക​രി​മ്പാ​ലൂ​ർ, കൊ​ക്കോ​ട് ,പ​ടി​ഞ്ഞാ​റെ​വി​ള, വെ​ട്ടി​ക്ക​വി​ള അ​ട​ക്കം വി​വി​ധ ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ നി​ന്നും ബ​സ് സ​ർ​വീ​സ് നേ​രി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ന​ട​ന്നും മ​റ്റു​മാ​ണ് നാ​ട്ടു​കാ​ർ എ​ത്തു​ന്ന​ത്.​

ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ ഇ​വ​ർ ര​ണ്ടും മൂ​ന്നും ത​വ​ണ എ​ത്തേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്.​സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ചി​ല​രെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​മെ​ന്ന് പ​റ​ഞ്ഞ് ജോ​ലി​ക്ക് വ​രാ​ത്ത​തി​നാ​ൽ ഇ​വി​ടെ നി​ന്നും സ്ഥ​ല​ംമാ​റ്റി​യി​രു​ന്നു .അ​ങ്ങ​നെ​യു​ള്ള ചി​ല​രെ​യാ​ണ് ഇ​പ്പോ​ൾ ഇ​വി​ടെ നി​യ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. പ​ഞ്ചാ​യ​ത്ത് ഭ​ര​ണാ​ധി​കാ​രി​ക​ളോ​ട് പ​രാ​തി പ​റ​ഞ്ഞ് മ​ടു​ത്ത ജ​ന​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ർ അ​ട​ക്ക​മു​ള്ള ഉ​ന്ന​ത​ർ​ക്ക് പ​രാ​തി ന​ൽ​കു​വാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്.

Related posts