വി​ദ്യാ​ർ​ഥിനി​യെ ര​ണ്ടാ​ന​മ്മ ച​ട്ടു​കം പ​ഴു​പ്പി​ച്ച് പൊ​ള്ള​ലേ​ൽ​പ്പി​ച്ച​ത് ക​ണ്ടെ​ത്തി​യ അ​ധ്യാ​പി​ക​യെ പി​രി​ച്ചു​വി​ട്ട സം​ഭ​വം;  മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

ക​രു​നാ​ഗ​പ്പ​ള്ളി: ത​ഴ​വ ഗ​വ. എ​വിഎ​ൽപിഎ​സി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥിനി​യെ ര​ണ്ടാ​ന​മ്മ ച​ട്ടു​കം പ​ഴു​പ്പി​ച്ച് പൊ​ള്ള​ലേ​ൽ​പ്പി​ച്ച​ത് ക​ണ്ടെ​ത്തി​യ അ​ധ്യാപി​ക​യെ സ്കൂ​ളി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ട ന​ട​പ​ടി​ക്കെ​തി​രെ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ കേ​സെ​ടു​ത്തു.​

അ​ധ്യാ​പി​ക രാ​ജി രാ​ജി​ന്‍റെ പ​രാ​തി​യി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സ്കൂ​ൾ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് ഒ​രു മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് ക​മ്മി​ഷ​ൻ അം​ഗം കെ.​മോ​ഹ​ൻ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ​സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സും പി​ടിഎ പ്ര​സി​ഡ​ന്‍റും ര​ണ്ടാ​ഴ്ച​ക്ക​കം വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണം.’

പ​രി​ക്കേ​റ്റ ര​ണ്ടാം ക്ലാ​സു​കാ​രി​യു​ടെ നി​ല​വി​ലെ അ​വ​സ്ഥ​യും തു​ട​ർ​ന​ട​പ​ടി​ക​ളും വി​ശ​ദ​മാ​ക്കി ജി​ല്ലാ സാ​മൂ​ഹി​ക നീ​തി ഓ​ഫീ​സ​റും പോ​ലീ​സും സ്വീ​ക​രി​ച്ചു ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച് ക​രു​നാ​ഗ​പ്പ​ള്ളി എസിപി​യും ഒ​രു മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും ക​മ്മി​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സെ​പ്തം​ബ​ർ ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും,

Related posts