വാ​ള​യാ​ർ ആ​ൾ​ക്കൂ​ട്ട​ക്കൊ​ല; ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി

ന്യൂ​ഡ​ൽ​ഹി: പാ​ല​ക്കാ​ട് വാ​ള​യാ​റി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ആ​ൾ​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്ന കേ​സി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ (എ​ൻ​എ​ച്ച്ആ​ർ​സി) റി​പ്പോ​ർ​ട്ട് തേ​ടി. ഛത്തീ​സ്ഗ​ഡ് സ്വ​ദേ​ശി രാം​നാ​രാ​യ​ണ​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​ഭി​ഭാ​ഷ​ക​ൻ സു​ഭാ​ഷ് തീ​ക്കാ​ട​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

പ​രാ​തി​ക്കാ​ര​ൻ, ഇ​ര, ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ എ​ന്നി​വ​രി​ൽ​നി​ന്നും വി​വ​രം​തേ​ടി ര​ണ്ടു​ദി​വ​സ​ത്തി​ന​കം പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ അ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

 

Related posts

Leave a Comment