വാ​ള​യാ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ ത​ല മു​ണ്ഡ​നം ചെ​യ്തു; സം​സ്ഥാ​ന​ത്തു​ട​നീ​ളം സ​ഞ്ച​രി​ച്ച് പ്ര​ചാ​ര​ണം ന​ട​ത്തും

പാ​ല​ക്കാ​ട്: വാ​ള​യാ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ദു​രൂ​ഹ​മ​ര​ണം സം​ബ​ന്ധി​ച്ച കേ​സ് അ​ട്ടി​മ​റി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ ത​ല മു​ണ്ഡ​നം ചെ​യ്തു.

ഇ​ന്നു രാ​വി​ലെ പ​തി​നൊ​ന്നേ​കാ​ലി​ന് പാ​ല​ക്കാ​ട് സ്റ്റേ​ഡി​യം സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തു​ള്ള സ​മ​ര​പ്പന്ത​ലി​ലാ​ണ് ത​ല മു​ണ്ഡ​നം ചെ​യ്തു​ള്ള സ​മ​രം ന​ട​ത്തി​യ​ത്.

സം​സ്ഥാ​ന​ത്തു​ട​നീ​ളം സ​ഞ്ച​രി​ച്ച് സ്ത്രീ​സു​ര​ക്ഷ​യ്ക്കും ശി​ശു സു​ര​ക്ഷ​യ്ക്കും വേ​ണ്ടി പ്ര​ചാ​ര​ണം ന​ട​ത്തു​മെ​ന്ന് വാ​ള​യാ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ അ​റി​യി​ച്ചു.

ഇ​വ​രോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രാ​യ സെ​ലീ​ന പ്രാ​ക്കാ​നം, ബി​ന്ദു എ​ന്നി​വ​രും ത​ല മു​ണ്ഡ​നം ചെ​യ്തു.

കേ​സ് അ​ട്ടി​മ​റി​ച്ച ഡി​വൈ​എ​സ്പി സോ​ജ​ൻ, എ​സ്ഐ ചാ​ക്കോ എ​ന്നി​വ​രെ സ​ർ​വീ​സി​ൽ നി​ന്നും പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ പ​ന്ത​ൽ കെ​ട്ടി സ​മ​രം ന​ട​ത്തുന്ന​ത്.

അ​നു​കൂ​ല​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​ന്‍റെ പി​റ്റേ​ദി​വ​സം ത​ല മു​ണ്ഡ​നം ചെ​യ്യു​മെ​ന്ന് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ര​മ്യ ഹ​രി​ദാ​സ് എം​പി, കോ​ണ്‍​ഗ്ര​സ് നേ​താ​വ് ല​തി​ക സു​ഭാ​ഷ് എ​ന്നി​വ​രും ഇ​ന്നു രാ​വി​ലെ സ​മ​ര​പ്പന്ത​ലി​ലെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment