വി​വാ​ഹവീ​ടു​ക​ളി​ൽ നി​ന്ന് സ്റ്റു​ഡി​യോ ഉ​പ​ക​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ക്കു​ന്ന സം​ഘം സ​ജീ​വം;  പരാതി നൽകി ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് സംഘടന

മാ​ന്നാ​ർ: വി​വാ​ഹ വീ​ടു​ക​ളി​ൽ നി​ന്നും സ്റ്റു​ഡി​യോ ഉ​പ​ക​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​കു​ന്ന​ത് പ​തി​വാ​കു​ന്നു. സ്റ്റു​ഡി​യോ ഉ​പ​ക​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ക്കു​വാ​നാ​യി മാ​ത്രം വി​വാ​ഹ വീ​ടു​ക​ളി​ൽ എ​ത്തു​ന്ന സം​ഘം സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്. വി​വാ​ഹ ച​ട​ങ്ങു​ക​ൾ ചി​ത്രീ​ക​രി​ക്കു​വാ​ൻ എ​ത്തു​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ കാ​മ​റ​യും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​പ​ഹ​രി​ക്കു​ന്ന​ത്.

വി​വാ​ഹം ക​ഴി​ഞ്ഞ് വ​ധൂ​വ​ര​ൻ​മാ​ർ ഹാ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ഇ​ക്കൂ​ട്ട​ർ ഇ​ത് കൈ​ക്ക​ലാ​ക്കി മു​ങ്ങു​ന്ന​ത്. ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രും സ​ഹാ​യി​ക​ളും ച​ട​ങ്ങു​ക​ൾ ചി​ത്രീ​ക​രി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രി​ക്കു​ന്പോ​ൾ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ വെ​ളി​യി​ൽ എ​വി​ടെ​യെ​ങ്കി​ലും സൂ​ക്ഷി​ക്കു​ക​യാ​ണ് പ​തി​വ്.

വി​വാ​ഹം ക​ഴി​ഞ്ഞ് തി​രി​കെ പോ​കു​ന്പോ​ഴാ​ണ് പീ​ന്നീ​ട് സാ​ധാ​ര​ണ​യാ​യി ഇ​വ എ​ടു​ക്കാ​റു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്താ​ണ് ഇ​ത്ത​ര​ത്ത​ത്തി​ൽ മാ​റ്റി വ​യ്ക്കു​ന്ന ഫ്ളാ​ഷ് കാ​മ​റ, മെ​മ്മ​റി കാ​ർ​ഡ്, വീ​ഡി​യോ ലൈ​റ്റ്, ബാ​റ്റ​റി ചാ​ർ​ജ​ർ, സോ​ഫ്റ്റ് ബോ​ക്സ്, കേ​ബി​ൾ, എ​ക്സ്റ്റ​ഷ​ൻ ബോ​ക്സ്, കാ​മ​റ ബാ​ഗ്, സ്പെ​യ​ർ കാ​മ​റ എ​ന്നി​വ മോ​ഷ്ടി​ച്ച് കൊ​ണ്ട് പോ​കു​ന്ന​ത്.

അ​ടു​ത്ത നാ​ളി​ൽ വി​വി​ധ സ്റ്റു​ഡി​യോ​ക്കാ​രു​ടെ സാ​ധ​ന​ങ്ങ​ൾ മോ​ഷ​ണം പോ​യ​തോ​ടെ​യാ​ണ് സം​ഭ​ത്തി​ന് പി​ന്നി​ൽ സ്ഥി​ര മോ​ഷ്ടാ​ക്ക​ൾ ഉ​ണ്ടെ​ന്ന ബോ​ധ്യം ഉ​ണ്ടാ​യ​ത്. ഇ​ത്ത​ര​ത്തി​ൽ സം​ഘ​ടി​ത മോ​ഷ​ണം ന​ട​ത്തു​ന്ന പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ത്തി ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സി​ന്‍റെ സം​ഘ​ട​ന​ക​ളും രം​ഗ​ത്ത് വ​ന്നു. സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​യ​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി​യും ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts