ആ ദിനം ഇവിടെ വേണ്ട! പ്രണയദിനാഘോഷം ഇസ്‌ലാമിക സംസ്കാരത്തിന് യോജിച്ചതല്ല; പ്രണയദിനാഘോഷങ്ങള്‍ പാക് കോടതി നിരോധിച്ചു

valentines-day

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ ഫെബ്രുവരി 14 പ്രണയദിനമായി ആഘോഷിക്കുന്നത് നിരോധിച്ച് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇസ്‌ലാമാബാദ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. ഇസ്‌ലാമിക സംസ്കാരത്തിന് യോജിച്ചതല്ല പ്രണയദിനാഘോഷമെന്നും അതിനാല്‍ രാജ്യത്ത് ഇത് സംബന്ധിച്ചുള്ള ആഘോഷങ്ങള്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.

പൊതു സ്ഥലങ്ങളില്‍ പ്രണയദിനാഘോഷങ്ങള്‍ നിരോധിച്ചുകൊണ്ടാണ് ഉത്തരവ്. ഇത്തരം ആഘോഷങ്ങള്‍ക്ക് പ്രചാരം നല്‍കരുതെന്നും പ്രോത്സാഹിപ്പിക്കരുതെന്നും രാജ്യത്തെ പത്രദൃശ്യ മാധ്യമങ്ങള്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ വര്‍ഷം പ്രണയദിനം പാക്കിസ്ഥാന്‍ ആഘോഷിക്കരുതെന്ന് പ്രസിഡന്‍റ് മാംനൂണ്‍ ഹുസൈന്‍ ഉത്തരവിട്ടിരുന്നു.

Related posts