ക്രൈംബ്രാഞ്ചിന്‍റെ ഒറ്റ ചോദ്യത്തിൽ തന്നെ എസ്.ഐ സാബു കുഴഞ്ഞു വീണു; അടിയന്തിര ചികിത്‌സയ്ക്കായി എസ്ഐയെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു

നെ​ടു​ങ്ക​ണ്ടം: രാ​ജ്കു​മാ​ർ ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ എ​സ്ഐ കെ.​എ. സാ​ബു കു​ഴ​ഞ്ഞു​വീ​ണു. സാ​ബു​വി​നെ ഉ​ട​ൻ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കേ​സി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യ സാ​ബു​വി​നെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ കോ​ട്ട​യ​ത്താ​ണ് അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

സാ​ബു​വി​നോ​പ്പം സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ജീ​വ് ആ​ന്‍റ​ണി​യെ​യും ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റു ചെ​യ്തു. ക​സ്റ്റ​ഡി മ​ർ​ദ്ദ​ന​ത്തി​നാ​ണ് അ​റ​സ്റ്റ്.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ ഇ​രു​വ​ർ​ക്കു​മെ​തി​രെ വ​കു​പ്പ് ത​ല ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. തൂ​ക്കു​പാ​ലം കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഹ​രി​ത ഫി​നാ​ൻ​സ് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് രാ​ജ്കു​മാ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പീ​രു​മേ​ട് സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​യി​രി​ക്കെ രാ​ജ്കു​മാ​ർ മ​രി​ച്ച​ത്.

Related posts