വ​ല്ല​ത്താ​യ് ക​ട​വ് പാ​ലം പ്ര​വൃ​ത്തി ഇ​ഴ​യു​ന്നു: നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ൽ

മു​ക്കം: നി​ര​വ​ധി പേ​ർ​ക്ക് ഉ​പ​കാ​ര​മാ​കു​ന്ന പാ​ലം പ്ര​വൃ​ത്തി അ​നി​ശ്ചി​ത​മാ​യി വൈ​കു​ന്ന​ത് ദു​രി​ത​മാ​കു​ന്നു. നാ​ല് വ​ർ​ഷം മു​ന്പ് ‌ഏ​ഴ് കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് പ്ര​വൃ​ത്തി ആ​രം​ഭി​ച്ച വ​ല്ല​ത്താ​യ് ക​ട​വ് പാ​ലം പ​ണി​യാ​ണ് പാ​തി​വ​ഴി​യി​ൽ നി​ൽ​ക്കു​ന്ന​ത്.

ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി​യാ​ണ് ക​രാ​ർ എ​ടു​ത്ത​തെ​ങ്കി​ലും മ​റ്റൊ​രു ടീ​മി​ന് സ​ബ് കോ​ൺ​ട്രാ​ക്ട് കൊ​ടു​ത്തെ​ന്നും അ​വ​ർ വേ​ണ്ട​ത്ര ജോ​ലി​ക്കാ​രെ ഉ​പ​യോ​ഗി​ക്കാ​തെ പ​ണി ന​ട​ത്തു​ന്ന​താ​ണ് മെ​ല്ലെ​പ്പോ​ക്കി​ന് കാ​ര​ണ​മെ​ന്നും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന പാ​ല​മാ​ണി​ത്. നി​ല​വി​ൽ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന ഭാ​ഗ​ത്ത് പ​ഴ​കി​യ തു​രു​മ്പെ​ടു​ത്ത ക​മ്പി ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​പ്പോ​ൾ നി​ർ​മാ​ണം ന​ട​ത്തു​ന്ന​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

വ​ല്ല​ത്താ​യ് ക​ട​വി​ൽ ഇ​രു​ക​ര​ക​ളെ​യും ബ​ന്ധി​പ്പി​ച്ച് ഉ​ണ്ടാ​യി​രു​ന്ന വെ​ന്‍റ് പൈ​പ്പ് പാ​ല​ത്തി​ൽ മ​ഴ​ക്കാ​ല​മാ​യാ​ൽ വെ​ള്ളം ക​യ​റി ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്ന​ത് പ​തി​വാ​യ​തോ​ടെ​യാ​ണ്‌ കോ​ൺ​ക്രീ​റ്റ് പാ​ലം അ​നു​വ​ദി​ച്ച​ത്.

ഏ​ഴ് കോ​ടി​ക്ക് പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട പാ​ല​ത്തി​ന്‍റെ പ്ര​വൃ​ത്തി വൈ​കി​യ​തോ​ടെ റി​വേ​ഴ്‌​സ് എ​സ്റ്റി​മേ​റ്റി​ട്ട് കൂ​ടു​ത​ൽ തു​ക അ​നു​വ​ദി​ക്കേ​ണ്ടി വ​ന്നു​വെ​ന്നും വ​ർ​ഷ​ങ്ങ​ളാ​യി നാ​ട്ടു​കാ​ർ യാ​ത്രാ ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും പ​റ​യു​ന്ന​ത്.

പ​ഴ​ക്കം ചെ​ന്ന​തും തു​രു​മ്പെ​ടു​ത്ത​തു​മാ​യ ക​മ്പി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് പാ​ല​ത്തി​ന്‍റെ ഉ​റ​പ്പി​നെ​യും ബാ​ധി​ക്കു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലെ ക​ക്കാ​ടം​പൊ​യി​ൽ, കൂ​മ്പാ​റ, കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ മ​ര​ഞ്ചാ​ട്ടി, തേ​ക്കും​കു​റ്റി, വ​ല്ലാ​ത്താ​യി​പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ളു​ക​ൾ​ക്ക് മു​ക്കം അ​ങ്ങാ​ടി​യു​മാ​യും കാ​ര​മൂ​ല​യി​ലു​ള്ള കു​മാ​ര​ന​ല്ലൂ​ർ വി​ലേ​ജ് ഓ​ഫീ​സ്‌, പോ​സ്റ്റ് ഓ​ഫീ​സ്‌, ര​ണ്ട് സ്കൂ​ളു​ക​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​നും കാ​ര​മൂ​ല​യി​ലു​ള്ള നി​ര​വ​ധി ആ​ളു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന തേ​ക്കും കു​റ്റി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചേ​രാ​നും ആ​ശ്ര​യി​ക്കു​ന്ന പാ​ല​മാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി പ​ണി പൂ​ർ​ത്തി​യാ​കാ​തെ നി​ൽ​ക്കു​ന്ന​ത്.

എ​ത്ര​യും പെ​ട്ടെ​ന്ന് പാ​ല​ത്തി​ന്‍റെ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ നാ​ട്ടു​കാ​രെ ഉ​ൾ​പ്പെ​ടെ സം​ഘ​ടി​പ്പി​ച്ച് ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

Related posts

Leave a Comment