നടനചാരുതയിൽ ജംഷീന..!

‘ക​ല​യ്ക്ക് മ​ത​മി​ല്ല. മ​ത​ത്തി​ന്‍റെ പേ​രി​ല്‍ ക​ല​യെ​യും മ​നു​ഷ്യ​രെ​യും വേ​ര്‍​തി​രി​ച്ചു കാ​ണേ​ണ്ട​തു​മി​ല്ല. മു​സ്ലീം സ​മു​ദാ​യാം​ഗ​മാ​യ ത​നി​ക്ക് അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു വേ​ര്‍​തി​രി​വും ഇ​തു​വ​രെ നേ​രി​ടേ​ണ്ടി​വ​ന്നി​ട്ടി​ല്ല’- ക്ലാ​സി​ക്ക​ല്‍ ന​ര്‍​ത്ത​കി​യാ​യ ജം​ഷീ​ന ജ​മാ​ലി​ന്‍റെ വാ​ക്കു​ക​ളാ​ണി​ത്. ബാ​ങ്കു​ജീ​വ​ന​ക്കാ​രു​ടെ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യാ​യ ബീ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ മോ​ഹി​നി​യാ​ട്ട ക​ച്ചേ​രി അ​വ​ത​രി​പ്പി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ജം​ഷീ​ന.

മ​ത​പ​ര​മാ​യ യാ​ഥാ​സ്ഥി​തി​ക​ത​യും സാ​മൂ​ഹി​ക വി​ല​ക്കും ചി​ല​യി​ട​ത്തെ​ങ്കി​ലും ഇ​ന്നും ഉ​ണ്ടെ​ന്ന് പ​റ​യാ​തി​രി​ക്കാ​നാ​വി​ല്ല. എ​ന്നാ​ല്‍ മാ​താ​പി​താ​ക്ക​ളു​ടെ​യും മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യി​ല്‍ ശാ​സ്ത്രീ​യ നൃ​ത്ത​രം​ഗ​ത്ത് തി​ള​ങ്ങു​ക​യാ​ണ് ന​ര്‍​ത്ത​കി​യാ​യ ജം​ഷീ​ന ജ​മാ​ല്‍. വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്…

മൂ​ന്ന​ര വ​യ​സി​ലെ നൃ​ത്ത​പ​ഠ​നം

കൊ​ച്ചു​കു​ട്ടി​യാ​യി​രി​ക്കു​മ്പോ​ള്‍ ത​ന്നെ എ​വി​ടെ പാ​ട്ടു​കേ​ട്ടാ​ലും ജം​ഷീ​ന കു​ഞ്ഞി​ച്ചു​വ​ടു​ക​ള്‍​കൊ​ണ്ട് താ​ളം പി​ടി​ക്കു​മാ​യി​രു​ന്നു. അ​മ്മ ഷീ​ബ​യ്ക്കും കു​ട്ടി​ക്കാ​ല​ത്ത് നൃ​ത്ത​ത്തോ​ട് താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ തു​ട​ര്‍ പ​ഠ​ന​ത്തി​നൊ​ന്നും അ​വ​സ​രം ല​ഭി​ച്ചി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ മ​ക​ളു​ടെ ഉ​ള്ളി​ലെ ന​ര്‍​ത്ത​കി​യെ അ​വ​ര്‍ ചെ​റു​പ്പ​ത്തി​ല്‍ ത​ന്നെ തി​രി​ച്ച​റി​ഞ്ഞു.

ജം​ഷീ​ന​യു​ടെ പി​താ​വ് എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി തോ​ണി​പ്പ​റ​മ്പി​ല്‍ ടി.​എ. ജ​മാ​ല്‍ നാ​ട​ക​ന​ട​ന്‍ കൂ​ടി​യാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ മാ​താ​പി​താ​ക്ക​ള്‍ ഇ​രു​വ​രും ചേ​ര്‍​ന്ന് മൂ​ന്ന​ര വ​യ​സി​ല്‍ ജം​ഷീ​ന​യെ ഭ​ര​ത​നാ​ട്യം പ​ഠി​പ്പി​ക്കാ​നാ​യി ചേ​ര്‍​ത്തു. ക​ലാ​മ​ണ്ഡ​ലം ഗീ​ത​യാ​യി​രു​ന്നു ഗു​രു. തു​ട​ര്‍​ന്ന് ഏ​ഴാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ മോ​ഹി​നി​യാ​ട്ടം പ​ഠി​ച്ചു തു​ട​ങ്ങി.

ആ​ര്‍​എ​ല്‍​വി ശ​ക്തി​കു​മാ​ര്‍. ഡോ. ​മ​ഹേ​ഷ് എ​ന്നി​വ​രാ​യി​രു​ന്നു ഗു​രു​ക്ക​ന്മാ​ര്‍. തൃ​പ്പൂ​ണി​ത്തു​റ ആ​ര്‍​എ​ല്‍​വി ഗ​വ. കോ​ള​ജ് ഒ​ഫ് മ്യൂ​സി​ക് ആ​ന്‍​ഡ് ഫൈ​ന്‍ ആ​ര്‍​ട്‌​സി​ല്‍ നി​ന്ന് ബി.​എ (മോ​ഹി​നി​യാ​ട്ടം) റാ​ങ്കോ​ടെ പാ​സാ​യി. അ​വി​ടെ നി​ന്നു​ത​ന്നെ എം​എ (മോ​ഹി​നി​യാ​ട്ടം) പൂ​ര്‍​ത്തി​യാ​ക്കി​യ ജം​ഷീ​ന പ​രീ​ക്ഷാ​ഫ​ല​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ്. പ​ദ്മ​ശ്രീ ക​ലാ​മ​ണ്ഡ​ലം ക്ഷേ​മാ​വ​തി​യു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ് നി​ല​വി​ല്‍ മോ​ഹി​നി​യാ​ട്ടം അ​ഭ്യ​സി​ക്കു​ന്ന​ത്.

ഗു​രു​വാ​യൂ​ര​പ്പ​ന് കാ​ണി​ക്ക​യാ​യി ക​ഥ​ക​ളി
2024 ഒ​ക്ടോ​ബ​ര്‍ 26 ന് ​ഗു​രു​വാ​യൂ​ര​പ്പ​ന് കാ​ണി​ക്ക​യാ​യി ജം​ഷീ​ന ക​ഥ​ക​ളി​യി​ലും അ​ര​ങ്ങേ​റ്റം ന​ട​ത്തി​യി​രു​ന്നു. ദു​ര്യോ​ധ​ന​വ​ധം ക​ഥ​യി​ലെ ശ്രീ​കൃ​ഷ്ണ​നാ​യി ഗു​രു​വാ​യൂ​ര്‍ മേ​ല്‍​പ്പ​ത്തൂ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു അ​ര​ങ്ങേ​റ്റം. ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​മാ​യി ക​ഥ​ക​ളി അ​ഭ്യ​സി​ക്കു​ന്ന ജം​ഷീ​ന​യു​ടെ ഗു​രു ക​ലാ​മ​ണ്ഡ​ലം വൈ​ശാ​ഖ് രാ​ജ​ശേ​ഖ​ര​നാ​ണ്.

വെ​ള്ളി​ത്തി​ര​യി​ലും തി​ള​ങ്ങി

വെ​ള്ളി​ത്തി​ര​യി​ലും ജം​ഷീ​ന മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​ട്ടു​ണ്ട്. ഷെ​യി​ന്‍ നി​ഗ​ത്തി​ന്‍റെ വ​ലി​യ പെ​രു​ന്നാ​ള്‍, അ​മി​ത് ച​ക്കാ​ല​യ്ക്ക​ലി​നൊ​പ്പം പ്രാ​വ്, വി​ന​യ് ഫോ​ര്‍​ട്ടി​ന്‍റെ പാ​പം ചെ​യ്യാ​ത്ത​വ​ര്‍ ക​ല്ലെ​റി​യ​ട്ടെ, ദി​ലീ​ഷ് പോ​ത്ത​ന്‍റെ മ​ന​സാ വാ​ച എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​കാ​നും ഈ ​ക​ലാ​കാ​രി​ക്കു ക​ഴി​ഞ്ഞു. ന​ല്ല വേ​ഷ​ങ്ങ​ള്‍ കി​ട്ടി​യാ​ല്‍ സി​നി​മ​യി​ല്‍ തു​ട​ര്‍​ന്നും അ​ഭി​ന​യി​ക്കാ​നാ​ണ് ജം​ഷീ​ന​യു​ടെ തീ​രു​മാ​നം. അ​തേ​സ​മ​യം മോ​ഹി​നി​യാ​ട്ടം ന​ര്‍​ത്ത​കി ആ​യി അ​റി​യ​പ്പെ​ടാ​നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും ജം​ഷീ​ന പ​റ​ഞ്ഞു.

പു​ര​സ്‌​കാ​ര​ത്തി​ള​ക്കം

സ്‌​കൂ​ള്‍ യു​വ​ജ​നേ​ത്സ​വ​ങ്ങ​ളി​ല്‍ മോ​ഹി​നി​യാ​ട്ട​ത്തി​ലും കേ​ര​ള​ന​ട​ന​ത്തി​ലും പ​ല​ത​വ​ണ സ​മ്മാ​ന​ങ്ങ​ള്‍ നേ​ടി. ക​ഴി​ഞ്ഞ വ​ര്‍​ഷം എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി ക​ലോ​ത്സ​വ​ത്തി​ല്‍ മോ​ഹ​നി​യാ​ട്ട​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി. കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ന്‍റെ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ യു​വ​പ്ര​തി​ഭാ പു​ര​സ്‌​കാ​ര​വും ജം​ഷീ​ന​യെ തേ​ടി​യെ​ത്തി. ലോ​ക​പ്ര​ശ​സ്ത​മാ​യ ഖ​ജു​രാ​ഹോ ഡാ​ന്‍​സ് ഫെ​സ്റ്റി​വ​ലി​ല്‍ ഈ ​വ​ര്‍​ഷം മോ​ഹി​നി​യാ​ട്ടം അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അ​പൂ​ര്‍​വ അ​വ​സ​രം ജം​ഷീ​ന​ക്കു ല​ഭി​ച്ചു.

സീ​മ മോ​ഹ​ൻ​ലാ​ൽ

Related posts

Leave a Comment