പുരസ്കാര നിറവിൽ വള്ളിച്ചെരുപ്പ്; വ​ള്ളി​ച്ചെ​രു​പ്പി​ന് സ്‌​പെ​ഷ​ൽ ജൂ​റി പു​ര​സ്‌​കാ​രം

സൗ​ത്ത് ഇ​ന്ത്യ​ന്‍ ടെ​ലി​വി​ഷ​ന്‍-​ഫി​ലിം അ​ക്കാ​ദ​മി​യു​ടെ ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. റീ​ല്‍ എ​ന്ന ത​മി​ഴ് സി​നി​മ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ബി​ജോ​യ് ക​ണ്ണൂ​ര്‍ ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ല്‍ നാ​യ​ക​നാ​യെ​ത്തി​യ വ​ള്ളി​ച്ചെ​രു​പ്പി​ന് സ്‌​പെ​ഷ​ല്‍ ജൂ​റി പു​ര​സ്‌​കാ​രം ല​ഭി​ച്ചു.

ക​ലാ​ഭ​വ​ന്‍ മ​ണി പു​ര​സ്‌​കാ​രം, ഷിം​ലാ ഫി​ലിം ഫെ​സ്റ്റി​വ​ല്‍ ഒ​ഫി​ഷ്യ​ല്‍ സെ​ല​ക്ഷ​ന്‍, ന​വ​കേ​ര​ള ന്യൂ​സ്ചാ​ന​ല്‍ അ​വാ​ര്‍​ഡ് തു​ട​ങ്ങി നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ളും അം​ഗീ​കാ​ര​ങ്ങ​ളും ചി​ത്രം ഇ​തി​നോ​ട​കം നേ​ടി​ക്ക​ഴി​ഞ്ഞു.

ഒ​ടി​ടി റി​ലീ​സി​ന് ത​യാ​റെ​ടു​ക്കു​ന്ന ചി​ത്രം ശ്രീ​മു​രു​കാ മൂ​വി മേ​ക്കേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ല്‍ സു​രേ​ഷ് സി.എ​ന്‍. നി​ര്‍​മി​ച്ച് ശ്രീ​ഭാ​ര​തി സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്നു.

ബി​ജോ​യ് ക​ണ്ണൂ​രി​നു പു​റ​മെ ചി​ന്നു​ശ്രീ വ​ല്‍​സ​ല​ന്‍, സാ​ജ​ന്‍ സൂ​ര്യ, അ​നൂ​പ് ശി​വ​സേ​വ​ന്‍, കൊ​ച്ചു​പ്രേ​മ​ന്‍, ദി​വ്യ ശ്രീ​ധ​ര്‍, എ​സ്.​ആ​ര്‍. ശി​വ​രു​ദ്ര​ന്‍, മാ​സ്റ്റ​ര്‍ ഫി​ന്‍ ബി​ജോ​യ് എ​ന്നി​വ​ര്‍ അ​ഭി​ന​യി​ക്കു​ന്നു.

ഛായാ​ഗ്ര​ഹ​ണം -റി​ജു ആ​ര്‍ അ​മ്പാ​ടി, എ​ഡി​റ്റിം​ഗ് -ശ്യാം സാം​ബ​ശി​വ​ന്‍, സം​ഗീ​തം-ജോ​ജോ കെ​ന്‍, പി ​ആ​ര്‍ ഓ – ​അ​ജ​യ് തു​ണ്ട​ത്തി​ല്‍ .ന​വം​ബ​ര്‍ 20ന് ​തി​രു​വ​ന​ന്ത​പു​രം ഭാ​ര​ത് ഭ​വ​നി​ല്‍ അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്യും.

Related posts

Leave a Comment