സൗ​ന്ദ​ര്യ വ​ർ​ധ​ന​വി​ന് വാ​മ്പ​യ​ർ ഫേ​ഷ്യ​ൽ; സ​ലൂ​ണി​ൽ നി​ന്ന് മൂ​ന്ന് സ്ത്രീ​ക​ൾ​ക്ക് എ​ച്ച്ഐ​വി ബാ​ധ

വാ​മ്പ​യ​ർ ഫേ​ഷ്യ​ൽ ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത സ​ലൂ​ണി​ൽ നി​ന്ന് ന​ട​ത്തി​യ മൂ​ന്ന് സ്ത്രീ​ക​ൾ​ക്ക് എ​ച്ച്ഐ​വി ബാ​ധ സ്ഥി​രീ​ക​രി​ച്ചു. യു​എ​സി​ലെ മെ​ക്സി​കോ​യി​ലാ​ണ് സം​ഭ​വം. പ്ലേ​റ്റ്ല​റ്റ് സ​മ്പു​ഷ്ട​മാ​യ പ്ലാ​സ്മ മൈ​ക്രോ​നീ​ഡിം​ഗ് പ്ര​ക്രി​യ​യാ​ണ് വാ​മ്പ​യ​ർ ഫേ​ഷ്യ​ൽ.

ഈ ​ഫേ​ഷ്യ​ൽ ശു​ദ്ധീ​ക​രി​ക്കാ​ത്ത സൂ​ചി​ക​ളും അ​ണു​ബാ​ധ​യു​ള്ള ര​ക്ത​കു​പ്പി​ക​ളും ഉ​പ​യോ​ഗി​ച്ച് ചെ​യ്ത​ത് കൊ​ണ്ടാ​വാം അ​ണു​ബാ​ധ ഉ​ണ്ടാ​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

മൂ​ന്ന് സ്ത്രീ​ക​ൾ​ക്കാ​ണ് നി​ല​വി​ൽ എ​ച്ച്ഐ​വി ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ക്കു​ന്ന​ത്. നി​യ​മ​വി​രു​ദ്ധ​മാ​യി ഇ​ത്ത​രം സൗ​ന്ദ​ര്യ വ​ർ​ധ​ന ഓ​ഫ​റു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ബോ​ധ​വ​ൽ​ക്ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും യു​എ​സ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ്ര​തി​ക​രി​ച്ചു. 

ഈ ​സം​ഭ​വം കൂ​ടാ​തെ ഇതേ ​സ്പാ സെ​ന്‍റ​റി​ന്‍റെ ഉ​ട​മ അ​ന​ധി​കൃ​ത​മാ​യി മ​രു​ന്ന് വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ൽ ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. 2018ലും ​ഈ സ്പാ ​സെ​ന്‍റ​റി​ൽ നി​ന്നും വാ​മ്പ​യ​ർ ഫേ​ഷ്യ​ൽ ചെ​യ്ത് ഒ​രാ​ൾ​ക്ക് സ​മാ​ന​മാ​യ രീ​തി​യി​ൽ എ​ച്ച്ഐ​വി ബാ​ധി​ച്ചി​രു​ന്നെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ​റ​യു​ന്നു. 

 

Related posts

Leave a Comment