ഉ​ത്ത​ര​ക്ക​ട​ലാ​സി​ൽ ജ​യ് ശ്രീ​റാം: വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷയി​ൽ ജ​യി​പ്പി​ച്ച് പ്രൊ​ഫ​സ​ർ; ഒ​ടു​വി​ൽ സം​ഭ​വി​ച്ച​തി​ങ്ങ​നെ…

ഉ​ത്ത​ര​ക്ക​ട​ലാ​സി​ൽ ജ​യ്ശ്രീ​റാം, ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളു​ടെ പേ​ര് എ​ന്നി​വ എ​ഴു​തി​വെ​ച്ച വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ​യി​ൽ ജ​യി​പ്പി​ച്ച പ്രൊ​ഫ​സ​റെ പു​റ​ത്താ​ക്കി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വീ​ർ ബ​ഹ​ദൂ​ർ സിം​ഗ് പു​ർ​വാ​ഞ്ച​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലാ​ണ് സം​ഭ​വം. പ​ണം വാ​ങ്ങി​യ പ്രൊ​ഫ​സ​ർ ഉ​ത്ത​ര​ക്ക​ട​ലാ​സി​ൽ സി​നി​മാ ഗാ​ന​ങ്ങ​ൾ എ​ഴു​തി​വ​ച്ച വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ​യി​ൽ ജ​യി​പ്പി​ച്ചി​രു​ന്ന​താ​യാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ചി​ല​രു​ടെ ഒ​ത്താ​ശ​യോ​ടെ പ​രീ​ക്ഷ​യി​ൽ പൂ​ജ്യം മാ​ർ​ക്ക് നേ​ടി​യാ​ലും 60 ശ​ത​മാ​നം മാ​ർ​ക്ക് വ​രെ ന​ൽ​കു​ന്ന​താ​യി ആ​രോ​പി​ച്ച് വി​ദ്യാ​ർ​ഥി നേ​താ​വ് ദി​വ്യാ​ൻ​ഷു സിം​ഗ് പ്ര​ധാ​ന​മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ഗ​വ​ർ​ണ​ർ​ക്കും വൈ​സ് ചാ​ൻ​സി​ല​ർ​ക്കും പ​രാ​തി ന​ൽ​കി​യി​യി​രു​ന്നു.

വി​ദ്യാ​ർ​ഥി​ക​ളെ അ​ന​ധി​കൃ​ത​മാ​യി ജ​യി​പ്പി​ച്ച വി​വ​രം വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച രേ​ഖ​ക​ളി​ൽ നി​ന്നാ​ണ് വ്യ​ക്ത​മാ​യ​ത്. തു​ട​ർ​ന്ന് സം​ഭ​വ​ത്തി​ൽ രാ​ജ്ഭ​വ​ൻ ഇ​ട​പെ​ടു​ക​യും വൈ​സ്ചാ​ൻ​സി​ല​റോ​ട് വി​ശ​ദീ​ക​ര​ണം തേ​ടു​ക​യും ചെ​യ്തു. ഫാ​ർ​മ​സി​യി​ലെ ക​രി​യ​ർ എ​ന്ന​തി​ലെ ഉ​ത്ത​ര​ത്തി​ന് ഇ​ട​യ്ക്കാ​ണ് ജ​യ്ശ്രീ​റാം എ​ന്ന് എ​ഴു​തി​യ​ത്. 

അ​തേ ഉ​ത്ത​ര​ക്ക​ട​ലാ​സി​ല്‍ ത​ന്നെ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളാ​യ ഹ​ര്‍​ദി​ക് പാ​ണ്ഡ്യ, വി​രാ​ട് കോ​ലി, രോ​ഹി​ത് ശ​ര്‍​മ എ​ന്നി​വ​രു​ടെ പേ​രു​ക​ളും എ​ഴു​തി​യി​ട്ടു​ണ്ട്. ഡോ ​വി​ന​യ് വെ​ര്‍​മ, മ​നി​ഷ് ഗു​പ്ത എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment