വ​ന്ദേ​ഭാ​ര​തി​ന് മു​ന്നി​ലൂ​ടെ പാ​ളം മു​റി​ച്ചു​ക​ട​ന്നു; ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

മ​ല​പ്പു​റം: തി​രൂ​രി​ൽ വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ ക​ട​ന്നു പോ​ക​വേ റെ​യി​ൽ​പ്പാ​ളം മു​റി​ച്ചു ക​ട​ന്ന വ​യോ​ധി​ക​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ തി​രൂ​ർ സ്റ്റേ​ഷ​നി​ലെ മൂ​ന്നാ​മ​ത്തെ ട്രാ​ക്കി​ലൂ​ടെ ക​ട​ന്നുപോ​വു​ക​യാ​യി​രു​ന്നു.

ഇ​തി​നിട​യി​ലാ​ണ് ഒ​രാ​ൾ പാളം മുറിച്ചു കടന്നത്. ട്രെ​യി​ൻ തട്ടുന്നതിന് തൊട്ടുമുൻപ് ഇയാൾ പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് ക​യ​റി. സെ​ക്ക​ന്‍​ഡു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് അ​പ​ക​ടം ഒ​ഴി​വാ​യ​ത്. ഈ ​ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കുന്നുണ്ട്.

Related posts

Leave a Comment