എന്നെ വനിതാ ഡോക്ടർ പരിശോധിച്ചാൽ മതി; ആശുപത്രിയിലെത്തി മധ്യവയസ്കന്‍റെ പരാക്രമം; പേടിച്ച് പുറത്തേക്ക് ഓടി രോഗികൾ; സംഭവം കൽപറ്റയിൽ

ക​​​ൽ​​​പ്പ​​​റ്റ: വ​​​നി​​​താ ഡോ​​​ക്ട​​​ർ പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വൈ​​​ത്തി​​​രി താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി ഒ​​​പി​​​യി​​​ൽ അ​​​ക്ര​​​മാ​​​സ​​​ക്ത​​​നാ​​​യ രോ​​​ഗി​​​ക്കെ​​​തി​​​രേ വൈ​​​ത്തി​​​രി പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.

ല​​​ക്കി​​​ടി പൊ​​​ക്ക​​​ൻ​​​മൂ​​​ല വേ​​​ലാ​​​യു​​​ധ​​​നെ​​​തി​​​രേ(57)​​​യാ​​​ണ് കേ​​​സ്. ഇ​​​യാ​​​ൾ ഒ​​​ളി​​​വി​​​ലാ​​​ണെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​ണ് വേ​​​ലാ​​​യു​​​ധ​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​യ​​​ത്.

ഇ​​​യാ​​​ൾ ബ​​​ഹ​​​ളം​​​വ​​​ച്ച​​​തോ​​​ടെ പ​​​രി​​​ഭ്രാ​​​ന്ത​​​രാ​​​യ മ​​​റ്റു രോ​​​ഗി​​​ക​​​ൾ ഇ​​​റ​​​ങ്ങി​​​യോ​​​ടി. ഒ​​​പി​​​യി​​​ൽ പ​​​രി​​​ശോ​​​ധ​​​ന മു​​​ട​​​ങ്ങി. വേ​​​ലാ​​​യു​​​ധ​​​നെ അ​​​നു​​​ന​​​യി​​​പ്പി​​​ച്ച് പു​​​റ​​​ത്തി​​​റ​​​ക്കാ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ർ ന​​​ട​​​ത്തി​​​യ ശ്ര​​​മം വി​​​ജ​​​യി​​​ച്ചി​​​ല്ല.


ഒ​​​ച്ച​​​പ്പാ​​​ടി​​​നൊ​​​ടു​​​വി​​​ൽ ഒ​​​പി​​​യി​​​ൽ​​​നി​​​ന്നു പോ​​​യ ഇ​​​യാ​​​ൾ വൈ​​​കു​​​ന്നേ​​​രം ഭാ​​​ര്യ​​​യെ​​​യും കൂ​​​ട്ടി വ​​​നി​​​താ ഡോ​​​ക്ട​​​റെ കാ​​​ണാ​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​യ​​​താ​​​യി ജീ​​​വ​​​ന​​​ക്കാ​​​ർ പ​​​റ​​​ഞ്ഞു.

Related posts

Leave a Comment