ചക് ദേ (പെൺ) ഇന്ത്യ !

ക​കാ​മി​ഗ​ഹാ​ര(​ജ​പ്പാ​ന്‍): ആ​വേ​ശ​ക​ര​മാ​യ പെ​നാ​ല്‍റ്റി ഷൂ​ട്ടൗ​ട്ടി​നവസാനം സഡൻ ഡെത്തിൽ നി​ര്‍ണാ​യ​ക​മാ​യ ഷോ​ട്ട് ത​ട​ഞ്ഞി​ട്ട് ഗോ​ള്‍കീ​പ്പ​ര്‍ സ​വി​ത ഇ​ന്ത്യ​ക്ക് ഏ​ഷ്യ ക​പ്പ് വ​നി​താ ഹോ​ക്കി കി​രീ​ടം സ​മ്മാ​നി​ച്ചു. ചൈനയ്ക്കെതിരായ ജ​യ​ത്തോ​ടെ ഇ​ന്ത്യ അ​ടു​ത്ത വ​ര്‍ഷ​ത്തെ ലോ​ക​ക​പ്പി​നു യോ​ഗ്യ​ത നേ​ടു​ക​യും ചെ​യ്തു. ഷൂ​ട്ടൗ​ട്ടി​ല്‍ ഇരുടീമും 4-4നു സമനില പാലിച്ചു.

സഡൻ ഡെത്തിൽ റാണി രാംപാൽ ഗോൾ നേടിയപ്പോൾ ലി​യാം മീ​യു​വി​ന്‍റെ ഷോ​ട്ട് ത​ട​ഞ്ഞ് ഇന്ത്യൻ ഗോൾകീപ്പർ സവിത ഇന്ത്യക്ക് ലോകകപ്പ് ബെർത്ത് സമ്മാനിച്ചു. 5-4നാ​യി​രു​ന്നു ഇ​ന്ത്യ ചൈ​ന​യെ ത​ക​ര്‍ത്ത​ത്. ഇ​തോ​ടെ 13 വ​ര്‍ഷ​ത്തെ ഇ​ന്ത്യ​യു​ടെ കാ​ത്തി​രി​പ്പാ​ണ് അ​വ​സാ​നി​ച്ച​ത്. 2004ല്‍ ​ജ​പ്പാ​നെ തോ​ല്‍പ്പി​ച്ചാ​ണ് ഇ​ന്ത്യ ഏ​ഷ്യ ക​പ്പ് ചാ​മ്പ്യ​ന്മാ​രാ​യ​ത്.2009ൽ ഇന്ത്യയെ പരാജയപ്പെടുത്തിയതിനു പകരം വീട്ടൽകൂടിയായി ഈ ജയം.

ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ യോ​ഗ്യ​ത നേ​ടി​യി​രു​ന്നി​ല്ല. 2010ല്‍ ​ഒ​മ്പ​താം സ്ഥാ​നം കൊ​ണ്ടു തൃ​പ്തി​പ്പെ​ടേ​ണ്ടി​യും വ​ന്നു. ഷൂ​ട്ടൗ​ട്ടി​ലടക്കം റാ​ണി ര​ണ്ടു ത​വ​ണ സ്‌​കോ​ര്‍ ചെ​യ്ത​പ്പോ​ള്‍ മോ​ണി​ക്ക, ലാ​ലി​മ മി​ന്‍സ്, ന​വ​ജോ​ത് കൗ​ര്‍ എ​ന്നി​വ​രും ഓ​രോ ഗോ​ള്‍ വീ​തം നേ​ടി.

മ​ത്സ​ര​ത്തി​ന്‍റെ 25-ാം മി​നി​റ്റി​ല്‍ ന​വ​ജ്യോത് ഇ​ന്ത്യ​യെ മു​ന്നി​ലെ​ത്തി​ച്ചു. 47-ാം മി​നി​റ്റി​ല്‍ പെ​നാ​ല്‍റ്റി കോ​ര്‍ണ​ര്‍ ഗോ​ളാ​ക്കി ടി​യാ​ന്‍ടി​യാ​ന്‍ ലു​വോ ചൈ​ന​യ്ക്കു സ​മ​നി​ല ന​ല്‍കി. മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ചൈ​ന​യു​ടെ ആ​ക്ര​മ​ണ​മാ​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ സ​ര്‍ക്കി​ളി​ലേ​ക്കു ചൈ​ന ഇ​ര​ച്ചു​ക​യ​റി. ര​ണ്ടാം മി​നി​റ്റി​ല്‍ ചൈ​ന പെ​നാ​ല്‍റ്റി കോ​ര്‍ണ​ര്‍ നേ​ടി​യെ​ടു​ത്തു. എ​ന്നാ​ല്‍ സ​വി​ത​യെ ക​ട​ന്ന് പ​ന്ത് വ​ല​യി​ലെ​ത്തി​യി​ല്ല. ദീ​പ് ഗ്രേ​സ് പ​ന്ത് ക്ലി​യ​ര്‍ ചെ​യ്ത് അ​പ​കട​മ​ക​റ്റി. വൈ​കാ​തെ ഇ​ന്ത്യ​യും ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി.

ന​വ​ജോ​ത് കൗ​റും വ​ന്ദ​ന​യും ചൈ​ന​യു​ടെ ഡി​യി​ലേ​ക്കു പ​ന്തു​മാ​യി കു​തി​ച്ചെ​ത്തി. എ​ന്നാ​ല്‍ വാ​ങ് നാ​യു​ടെ പ്ര​ക​ട​നം ചൈ​ന​യെ അ​പ​ക​ട​ത്തി​ല്‍ നി​ന്നു ര​ക്ഷി​ച്ചു. ചൈ​ന ര​ണ്ടാം പെ​നാ​ല്‍റ്റി കോ​ര്‍ണ​റും വി​ജ​യി​ച്ചു. പ​ക്ഷേ സ​വി​ത വീ​ണ്ടും ര​ക്ഷ​ക​യാ​യി. ഇ​തോ​ടെ ആ​ദ്യ ക്വാ​ര്‍ട്ട​ര്‍ ഗോ​ള്‍ര​ഹി​ത​മാ​യി പൂ​ര്‍ത്തി​യാ​യി.

ര​ണ്ടാം ക്വാ​ര്‍ട്ട​റി​ല്‍ ഇ​ന്ത്യ കൂ​ടു​ത​ല്‍ ഊ​ര്‍ജ​സ്വ​ല​മാ​യി ക​ളി​ച്ചു. 17-ാം മി​നി​റ്റി​ല്‍ ന​വ​ജോ​തി​ന്‍റെ ഡൈ​വ് ചെ​യ്തു​ള്ള ശ്ര​മ​ത്തെ ബ്ലോ​ക് ചെ​യ്തു. വീ​ണ്ടും ഗോ​ളി​ലേ​ക്കു തൊ​ടു​ക്കാ​നു​ള്ള റാ​ണി​യു​ടെ ശ്ര​മ​വും വി​ജ​യി​ച്ചി​ല്ല. 25-ാം മി​നി​റ്റി​ല്‍ ഇ​ന്ത്യ​യു​ടെ മു​ന്നേ​റ്റം ഫ​ലം ക​ണ്ടു. ന​വ​ജ്യോതി​ന്‍റെ​യും റാ​ണി​യു​ടെ​യും മു​ന്നേ​റ്റ​ത്തി​നൊ​ടു​വി​ലാ​യി​രു​ന്നു ഗോ​ള്‍. റാ​ണി​യു​ടെ അ​സി​സ്റ്റി​ല്‍ ന​വ​ജ്യോത് വ​ല​കു​ലു​ക്കി.

ഉ​ട​ന്‍ ത​ന്നെ ചൈ​ന കൗ​ണ്ട​ര്‍ അ​റ്റാ​ക്കിം​ഗ് ശ​ക്ത​മാ​ക്കി. ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധ​നി​ര​യ്ക്കു പി​ടി​പ്പ​തു പ​ണി​യാ​യി. മൂ​ന്നാം ക്വാ​ര്‍ട്ട​റി​ലും ഇ​ന്ത്യ ന​ന്നാ​യി തു​ട​ങ്ങി. വേ​ഗ​മേ​റി​യ ആ​ക്ര​മ​ണ​ത്തിലും പ​ന്ത​ട​ക്കത്തി​ലും ഇ​ന്ത്യ മു​ന്നി​ല്‍നി​ന്നു. കൃ​ത്യ​ത​യു​ള്ള പാ​സിം​ഗ് കൂ​ടി ചേ​ര്‍ന്ന​തോ​ടെ ചൈ​ന​യു​ടെ ക്ഷ​മ​യെ പ​രീ​ക്ഷി​ച്ചു.

നേ​ഹ ഗോ​യ​ലും ലി​ലി​മ മി​ന്‍സും പ​ല​പ്പോ​ഴും ഡ്രി​ബി​ള്‍ ചെ​യ്തു ചൈ​നീ​സ് ഭാ​ഗ​ത്തേ​ക്കു ക​യ​റി​യെ​ങ്കി​ലും പ്ര​തി​രോ​ധനി​ര ത​ട​ഞ്ഞു​നി​ര്‍ത്തി. ഇ​ന്ത്യ​യു​ടെ പെ​നാ​ല്‍റ്റി കോ​ര്‍ണ​റു​ക​ള്‍ക്കു വ​ല കു​ലു​ക്കാ​നാ​യി​ല്ല. അ​വ​സാ​ന ക്വാ​ര്‍ട്ട​ര്‍ കൂ​ടു​ത​ല്‍ മി​ക​ച്ച​താ​യി. 47-ാം മി​നി​റ്റി​ല്‍ വീ​ഡി​യോ റ​ഫ​റ​ലി​ലൂ​ടെ ചൈ​ന പെ​നാ​ല്‍റ്റി കോ​ര്‍ണ​ര്‍ വി​ജ​യി​ച്ചു. ടി​യാ​ന്‍ടി​യാ​ന്‍ ലു​വോ സ​മ​നി​ല ന​ല്‍കി. പി​ന്നീ​ടു​ള്ള മി​നി​റ്റു​ക​ളി​ല്‍ ഇ​രു​ടീ​മും വി​ജ​യ​ഗോ​ളി​നാ​യി കി​ണ​ഞ്ഞു ശ്ര​മി​ച്ചു.

ക​ളി തീ​രാ​ന്‍ ഒ​മ്പ​ത് മി​നി​റ്റു​ള്ള​പ്പോ​ള്‍ ഇ​ന്ത്യ തൊ​ടു​ത്ത ഷോ​ട്ട് ചൈ​നീ​സ് പ്ര​തി​രോ​ധം ക​ട​ക്കാ​നാ​യി​ല്ല. ക​ളി തീ​രാ​ന്‍ വെ​റും മൂ​ന്നു മി​നി​റ്റ് മാ​ത്ര​മു​ള്ള​പ്പോ​ള്‍ ചൈ​ന ഒ​രി​ക്ക​ല്‍ക്കൂ​ടി പെ​നാ​ല്‍റ്റി കോ​ര്‍ണ​ര്‍ നേ​ടി. പ​ക്ഷേ ഇ​ന്ത്യ​യു​ടെ സു​നി​ത ല​കാ​ര പ​ന്ത് ര​ക്ഷ​പ്പെ​ടു​ത്തി. ഉ​ട​ന​ടി ഇ​ന്ത്യ കൗ​ണ്ട​ര്‍അ​റ്റാ​ക്ക് ന​ട​ത്തി. എ​ന്നാ​ല്‍ പ​ന്ത് പു​റ​ത്തേ​ക്ക് അ​ടി​ച്ചു ക​ള​ഞ്ഞു. ഇ​തോ​ടെ മു​ഴു​വ​ന്‍ സ​മ​യ​ത്ത് 1-1ല്‍ ​നി​ന്നു.

ഷൂ​ട്ടൗ​ട്ടി​ല്‍ ഇ​രു​ടീ​മും ആ​ദ്യ നാ​ലു ഷോ​ട്ടും വ​ല​യി​ലാ​ക്കി. ‍ അ​ഞ്ചാം ഷോ​ട്ട് വ​ല​യി​ലാ​ക്കാ​ന്‍ ഇ​രു​കൂ​ട്ട​ര്‍ക്കു​മാ​യി​ല്ല. ഇ​തോ​ടെ മത്സരം സ​ഡ​ന്‍ െഡ​ത്തി​ലേ​ക്കു നീ​ങ്ങി. ഇ​വി​ടെ സ​വി​ത ലി​യാം മീ​യു​വി​ന്‍റെ ഷോ​ട്ട് ത​ട​ഞ്ഞു. റാ​ണി പ​ന്ത് വ​ല​യി​ലാ​ക്കി ഇ​ന്ത്യ​ക്കു ജ​യം ന​ല്‍കി.

Related posts