രണ്ടുമാസത്തെ രഹസ്യനീക്കം! സ്വന്തമായി വാറ്റുനടത്തി വില്‍പന നടത്തിയിരുന്ന വീട്ടമ്മ അറസ്റ്റില്‍; മകന്‍ സിബി ലൂക്കോസ് ഓടിരക്ഷപെട്ടു; വീട്ടില്‍നിന്നും അഞ്ചുലിറ്റര്‍ ചാരായവും കണ്ടെടുത്തു.

VAT

തൊ​ടു​പു​ഴ: വാ​റ്റു​ചാ​രാ​യ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന വീ​ട്ട​മ്മ​യെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റു​ചെ​യ്തു. ക​രി​ങ്കു​ന്നം വീ​ര​ൻ​മ​ല ഉൗ​ന്നാ​രം​ക​ല്ലേ​ൽ ആ​നീ​സ്(68) ആ​ണ് എ​ക്സൈ​സ് പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ വീ​ട്ടി​ൽ​നി​ന്നും അ​ഞ്ചു​ലി​റ്റ​ർ ചാ​രാ​യ​വും ക​ണ്ടെ​ടു​ത്തു. സ്വ​ന്ത​മാ​യി വാ​റ്റു​ന​ട​ത്തി വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ഇ​വ​ർ. എ​ക്സൈ​സ് സം​ഘ​ത്തെ​ക​ണ്ട് ഇ​വ​രു​ടെ മ​ക​ൻ സി​ബി ലൂ​ക്കോ​സ് ഓ​ടി​ര​ക്ഷ​പെ​ട്ടു.

വ​ർ​ഷ​ങ്ങ​ളാ​യി ചാ​രാ​യം വാ​റ്റി വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന ഇ​വ​ർ എ​ക്സൈ​സ് ഇ​ന്‍റ​ജി​ല​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ​യും തൊ​ടു​പു​ഴ എ​ക്സൈ​സ് റേ​ഞ്ചി​ലെ ഷാ​ഡോ വി​ഭാ​ഗ​ത്തി​ന്‍റെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ര​ണ്ടു​മാ​സ​ത്തോ​ള​മാ​യി ന​ട​ത്തി​യ ര​ഹ​സ്യ​നീ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. തൊ​ടു​പു​ഴ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​എ​ച്ച്. യൂ​സ​ഫി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു റെ​യ്ഡ്.

തൊ​ടു​പു​ഴ റേ​ഞ്ച് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ രാ​ജേ​ഷ് ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​ഇ​ഒ​മാ​രാ​യ എ.​കെ. സി​ബി​ൻ, രാ​ജേ​ഷ് സു​കു​മാ​ര​ൻ, കെ.​കെ. മ​ജീ​ദ്, പി ​ദേ​വ​ദാ​സ്, വ​നി​താ സി​ഇ​ഒ​മാ​രാ​യ കെ.​സി​ന്ധു, പി.​എ​സ്. പ്രി​യ, ഡ്രൈ​വ​ർ കെ.​കെ. വി​നോ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു​ചെ​യ്തു.

Related posts