വാഷുമായി പിടിയിലായ ആ​രോ​ഗ്യ​ പ്ര​വ​ർ​ത്ത​ക​നെ​യും സു​ഹൃ​ത്തി​നെ​യും ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ലാ​ക്കി


ക​ണ്ണൂ​ർ (ശ്രീ​ക​ണ്ഠ​പു​രം): കു​റ്റ്യാ​ട്ടൂ​രി​ല്‍ 130 ലി​റ്റ​ര്‍ വാ​ഷു​മാ​യി അ​റ​സ്റ്റി​ലാ​യ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​നെ​യും സു​ഹൃ​ത്തി​നെ​യും ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ലാ​ക്കി.

കു​റ്റ്യാ​ട്ടൂ​രി​ലെ സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ലെ ഡ്രൈ​വ​ര്‍ കു​ഞ്ഞു​മൊ​യ്തീ​ന്‍ പീ​ടി​ക​യ്ക്കു സ​മീ​പം സി. ​രാ​ജീ​വ​ന്‍ (44), ക​ണ്ണൂ​ര്‍ ജി​ല്ലാ ടി​ബി സെ​ന്‍റ​ര്‍ ജീ​വ​ന​ക്കാ​ര​ന്‍ കു​ഞ്ഞു​മൊ​യ്തീ​ന്‍ പീ​ടി​ക​യ്ക്കു സ​മീ​പം കെ.​പി. ആ​രി​ഫ് (33) എ​ന്നി​വ​രെ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം എ​ക്‌​സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ വി.​വി. ഷാ​ജി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

രാ​ജീ​വ​ന്‍റെ വീ​ട്ടി​ല്‍​നി​ന്നാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​ര്‍​ക്കു​മെ​തി​രേ പ​രാ​തി വ്യാ​പ​ക​മാ​യ​തോ​ടെ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് എ​ക്‌​സൈ​സ് സം​ഘം റെ​യ്ഡ് ന​ട​ത്തു​ക​യാ​യി​രു​ന്നു.

വീ​ടി​നു​പി​ന്നി​ൽ പ്ര​ത്യേ​ക ഷെ​ഡ് ഒ​രു​ക്കി​യാ​ണ് ഇ​രു​വ​രും വാ​റ്റ് ന​ട​ത്തു​ന്ന​തെ​ന്ന് എ​ക്‌​സെ​സ് സം​ഘം പ​റ​ഞ്ഞു. ക​ണ്ണൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി.

Related posts

Leave a Comment