സാ​ഹ​സി​ക​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​! ര​ണ്ടുകൈ ​വ​നാ​ന്ത​ര​ഭാ​ഗ​ത്ത് വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

ചാ​ല​ക്കു​ടി: എ​ക്സൈ​സ് റേ​ഞ്ചും കൊ​ന്ന​ക്കു​ഴി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നും സം​യു​ക്ത​മാ​യി ര​ണ്ടു​കൈ​വ​ന​ത്തി​ൽ സാ​ഹ​സി​ക​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചാ​രാ​യം വാ​റ്റു​ന്ന​തി​നാ​യി പാ​ക​പ്പെ​ടു​ത്തി​യ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. മ​രു​ത​കു​ഴി ഡി​പ്പോ​യു​ടെ ഉ​ദേ​ശം നാ​ലു​കി​ലോ​മീ​റ്റ​ർl തെ​ക്കു​ഭാ​ഗ​ത്ത് ഉ​ൾ​വ​ന​ത്തി​ൽ​നി​ന്നും 600 ലി​റ്റ​ർ വാ​ഷ് ക​ണ്ടെ​ത്തി കേ​സെ​ടു​ത്തു.

ചാ​ല​ക്കു​ടി റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ എ. ​രാ​ധാ​കൃ​ഷ്ണ​ൻ ശ​ക്ത​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​ഐ. റ​ഷീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ സു​മേ​ഷ്, ജ​യ​ൻ, സി​ഇ​ഒ​മാ​രാ​യ ഷാ​ജു പെ​രേ​പ്പാ​ട​ൻ, ജോ​യ​ൽ, തൃ​ശൂ​ർ ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ടീം ​അം​ഗ​ങ്ങ​ളാ​യ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ജെ​യ്സ​ൻ ജോ​സ്, വ​നി​ത കോ​ണ്‍​സ്റ്റ​ബി​ൾ ഇ.​ഒ. ര​ജി​ത, ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​രാ​യ ര​തീ​ഷ്, റോ​ഷി ച​ന്ദ്ര​ൻ, ല​തീ​ഷ്, ദി​വാ​ക​ര​ൻ, അ​ന്പാ​ടി ക​ണ്ണ​ൻ എ​ന്നി​വ​ർ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Related posts