അമ്പടാ സാബു ടി.സി..! ചെകുത്താൻ കാട്ടിൽ കള്ള വാറ്റ്; എക്സൈസുകാരെ കണ്ട് മുങ്ങിയ പ്രതിയെ ഓടിച്ചു പിടിച്ചപ്പോൾ കണ്ടത്…

ആ​ല​ക്കോ​ട്(കണ്ണൂർ): കാ​ട്ടി​ൽ ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ടെ എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ട വ​നം​വ​കു​പ്പി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ടി.​സി. സാ​ബു (33) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ന​ടു​വി​ൽ വി​ല്ലേ​ജി​ലെ ചെ​കു​ത്താ​ൻ കാ​ട് എ​ന്ന സ്ഥ​ല​ത്ത് വാ​റ്റു കേ​ന്ദ്രം സ്ഥാ​പി​ ച്ച് വ​ൻ​തോ​തി​ൽ ചാ​രാ​യം നി​ർ​മി​ച്ചു കൊ​ണ്ടി​രി​ക്കെ റെ​യ്ഡി​നെ​ത്തി​യ എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ആ​ല​ക്കോ​ട് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​വി.​രാ​മ​ച​ന്ദ്ര​നാ​ണ് ഇ​യാ​ളെ അ​റസ്റ്റ് ചെ​യ്ത​ത്. ത​ളി​പ്പ​റ​മ്പ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം റി​മാ​ൻ​ഡ് ചെ​യ്തു.

ക​ഴി​ഞ്ഞ ജൂ​ലൈ 23 ന് ​ത​ളി​പ്പ​റ​മ്പ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എം.​വി.​അ​ശ്റ​ഫും സം​ഘ​വും അ​തി​സാ​ഹ​സി​ക​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വാ​റ്റു കേ​ന്ദ്രം ക​ണ്ടെ​ത്തി​യ​ത്.

ഇ​വി​ടെ നി​ന്ന് 235 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത് വാ​റ്റു കേ​ന്ദ്രം ത​ക​ർ​ത്തി​രു​ന്നു.

Related posts

Leave a Comment