യു​ഡി​എ​ഫ് എം​പി​മാ​രു​ടെ പ്ര​വ​ര്‍​ത്ത​നം; സം​വാ​ദ​ത്തി​ന് സ്ഥ​ല​വും സ​മ​യ​വും മു​ഖ്യ​മ​ന്ത്രി​ക്ക് തീ​രു​മാ​നി​ക്കാമെന്ന് കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി

ആ​ല​പ്പു​ഴ: യു​ഡി​എ​ഫ് എം​പി​മാ​രു​ടെ പ്ര​വ​ര്‍​ത്ത​നം ച​ര്‍​ച്ച ചെ​യ്യാ​നു​ള്ള വെ​ല്ലു​വി​ളി മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ച്ച​തി​നെ സ​ന്തോ​ഷ​ത്തോ​ടെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും തീ​യ​തി​യും സ​മ​യ​വും അ​ദ്ദേ​ഹ​ത്തി​ന് തീ​രു​മാ​നി​ക്കാ​മെ​ന്നും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി. ക​ഴി​ഞ്ഞദി​വ​സം കെ.​സി. വേ​ണു​ഗോ​പാ​ല്‍ ഉ​ന്ന​യി​ച്ച സം​വാ​ദ വെ​ല്ലു​വി​ളി സ്വീ​ക​രി​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി കോ​ഴി​ക്കോ​ട് പ്ര​തി​ക​രി​ച്ചി​രു​ന്നു.

ഈ ​വി​ഷ​യ​ത്തി​ല്‍ ആ​ല​പ്പു​ഴ​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു കെ.​സി. വേ​ണു​ഗോ​പാ​ല്‍.മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ണെ​ങ്കി​ല്‍ സം​വാ​ദ​ത്തി​ന് നാ​ളെ​ത്ത​ന്നെ ത​യാ​റാ​ണ്. അ​ത​ല്ല, മു​ഖ്യ​മ​ന്ത്രി​ക്ക് ഏ​തു​ദി​വ​സ​മാ​ണ് സൗ​ക​ര്യ​മെ​ന്ന​റി​യി​ച്ചാ​ല്‍ ആ ​ദി​വ​സം സം​വാ​ദം ന​ട​ത്താം. യു​ഡി​എ​ഫ് എം​പി​മാ​രു​ടെ പാ​ര്‍​ല​മെ​ന്‍റിലെ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്.

കേ​ര​ള താ​ത്പര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​നാ​ണ് യു​ഡി​എ​ഫ് എം​പി​മാ​ര്‍ പോ​രാ​ടി​യ​ത്. ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​നം, മ​ണ​ല്‍ ഖ​ന​നം, ക​പ്പ​ല്‍ മു​ങ്ങി​യ​ത് ഉ​ള്‍​പ്പെ​ടെ തീ​ര​ദേ​ശ മേ​ഖ​ല​യെ ബാ​ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ലും വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം, സം​സ്ഥാ​ന​ത്തോ​ടു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക വി​വേ​ച​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​ര​വ​ധി​യാ​യ വി​ഷ​യ​ങ്ങ​ള്‍ യു​ഡി​എ​ഫ് എം​പി​മാ​ര്‍ പാ​ര്‍​ല​മെ​ന്‍റില്‍ ശ​ക്ത​മാ​യി ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

ഡീ​ലു​ക​ള്‍​ക്കുവേ​ണ്ടി കേ​ന്ദ്ര​മ​ന്ത്രി​മാ​രെ സ്വ​കാ​ര്യ​മാ​യി യു​ഡി​എ​ഫ് എം​പി​മാ​ര്‍ സ​ന്ദ​ര്‍​ശി​ക്കാ​റി​ല്ലെ​ന്ന​ത് ശ​രി​യാ​ണ്. പ​ക്ഷേ, കേ​ര​ള​ത്തി​ന്‍റെ ജ​ന​കീ​യ വി​ക​സ​ന വി​ഷ​യ​ങ്ങ​ളെ​ല്ലാം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ടെ​ന്നും വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണം ഹൈ​ക്കോ​ട​തി ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​ണ്. അ​തി​ല്‍ സ​ര്‍​ക്കാ​രി​ന് പ​ങ്കി​ല്ല. പ​ക്ഷേ, അ​ന്വേ​ഷ​ണസം​ഘം സ​മ​യ​പ​രി​ധി നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ത് ചി​ല താ​ത്പ​ര്യ​ങ്ങ​ള്‍​ക്കുവേ​ണ്ടി​യാ​ണോ​യെ​ന്ന് ജ​നം സം​ശ​യി​ക്കു​ന്നു.

സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കാ​രെ ന്യാ​യീ​ക​രി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടേ​ത്. മ​റ്റ് അ​ന്വേ​ഷ​ണം വേ​ണ്ടെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ താ​ത്പ​ര്യ​ത്തി​നു പി​ന്നി​ല്‍ ആ​രെ​യെ​ക്ക​യോ സം​ര​ക്ഷി​ക്കാ​നാ​ണ്. ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ ഇ​നി​യും വ​ന്‍ തോ​ക്കു​ക​ള്‍ വ​രാ​നു​ണ്ടെ​ന്നും കെ​.സി. വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

Related posts

Leave a Comment