ഇത് അവരുടെ മാസം! മുറ്റത്തിറങ്ങിയ കുട്ടികള്‍ കണ്ടത് ഇണചേരുന്ന മൂര്‍ഖന്‍ പാമ്പുകളെ; ഒടുവില്‍ രക്ഷയ്‌ക്കെത്തിയത് വാവാ സുരേഷ്; സംഭവം തൊടുപുഴയില്‍

തൊ​ടു​പു​ഴ: മൂ​ർ​ഖ​ൻ പാ​ന്പു​ക​ളെ വാ​വാ സു​രേ​ഷെ​ത്തി പി​ടി​കൂ​ടി. തെ​ക്കു​ഭാ​ഗം പ​റ​യാ​ണി​ക്ക​ൽ ടി.​പി. ഷാ​ജി​യു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് പാ​ന്പു​ക​ളെ പി​ടി​കൂ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.30ഓ​ടെ വീ​ട്ടി​ൽ നിന്നും കു​ട്ടി​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് മൂ​ർ​ഖ​ൻ പാ​ന്പു​ക​ളെ മു​റ്റ​ത്ത് കണ്ടത്.

കു​ട്ടി​ക​ൾ പേ​ടി​ച്ച് ബ​ഹ​ളം വ​യ്ക്കു​ന്ന​തു കേ​ട്ട് മ​റ്റു​ള്ള​വ​ർ എ​ത്തി​യ​പ്പോ​ൾ പാ​ന്പ് സ​മീ​പ​ത്തെ ക​ൽ​കെ​ട്ടി​നി​ട​യി​ൽ ഒ​ളി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​കാ​തെ വ​ന്ന​തോ​ടെ നാ​ട്ടു​കാ​ർ വാ​വാ സു​രേ​ഷി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ൽ നി​ന്ന് തി​രി​ച്ച ഇ​ദ്ദേ​ഹം പു​ല​ർ​ച്ചെ നാ​ലോടെ​ സ്ഥ​ല​ത്തെ​ത്തി. പി​ന്നീ​ട് മ​ണി​ക്കൂ​റു​ക​ൾ പ്ര​യ​ത്നി​ച്ച് ക​ൽ​കെ​ട്ട് പൊ​ളി​ച്ചാ​ണ് ഇ​രു പാ​ന്പു​ക​ളെ​യും പു​റ​ത്തെ​ടു​ത്ത​ത്. ഡി​സം​ബ​ർ-​ജ​നു​വ​രി മാ​സ​ങ്ങ​ളി​ൽ ഇ​വ ഇ​ണ​ചേ​രു​ന്ന സ​മ​യ​മാ​ണെ​ന്നും ഇ​ത്ത​ര​ത്തി​ൽ കാ​ണു​ന്ന​വ​യെ ഉ​പ​ദ്ര​വി​ക്ക​രു​തെ​ന്നും വാ​വ സു​രേ​ഷ് പ​റ​ഞ്ഞു.

Related posts