വ​യ​നാ​ട്ടി​ൽ 27 ഇ​നം പ​രു​ന്തു​ക​ൾ,  അ​ഞ്ചി​നം മൂ​ങ്ങ​ക​ൾ; നാ​ലി​നം ക​ഴു​ക​ൻ​മാ​ർ 

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലും നോ​ർ​ത്ത്, സൗ​ത്ത് ഡി​വി​ഷ​നു​ക​ളി​ലും ന​ട​ത്തി​യ സ​ർ​വേ​യി​ൽ 27 ഇ​നം പ​രു​ന്തു​ക​ളെ ക​ണ്ടെ​ത്തി. അ​ഞ്ചി​നം മൂ​ങ്ങ​ക​ൾ, നാ​ലി​നം ക​ഴു​ക​ൻ​മാ​ർ എ​ന്നി​വ​യേ​യും കാ​ണാ​നാ​യി.

ഇ​ര​പി​ടി​യ​ൻ പ​രു​ന്തു​ക​ളെ ക​ണ്ടെ​ത്താ​നാ​യി ന​ട​ത്തി​യ സ​ർ​വേ​യി​ൽ ആ​കെ 220 ഇ​നം പ​ക്ഷി​ക​ളെ ക​ണ്ടു. വ​ന​ത്തി​ൽ 16 ബേ​സ് ക്യാ​ന്പു​ക​ളി​ലാ​യി 10നു ​വൈ​കു​ന്നേ​രം മു​ത​ൽ 13നു ​രാ​വി​ലെ വ​രെ​യാ​യി​രു​ന്നു സ​ർ​വേ. ക​ടു​വ, ആ​ന, കാ​ട്ടു​പോ​ത്ത്, പു​ള്ളി​പ്പു​ലി തു​ട​ങ്ങി​യ സ​സ്ത​നി​ക​ളെ​യും സ​ർ​വേ​യി​ൽ ക​ണ്ട​താ​യി ടീം ​അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ എ​ൻ.​ടി. സാ​ജ​ൻ, അ​സി​സ്റ്റ​ന്‍റ് ഡ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ ര​മേ​ഷ് ബി​ഷ്ണോ​യി, അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ അ​ജി​ത് കെ. ​രാ​മ​ൻ, അ​സി​സ്റ്റ​ന്‍റ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ര​മ്യ രാ​ഘ​വ​ൻ, വൈ​ൽ​ഡ് ലൈ​ഫ് അ​സി​സ്റ്റ​ന്‍റ് രാ​ഹു​ൽ ര​വീ​ന്ദ്ര​ൻ, ക​ണ്‍​സ​ർ​വേ​ഷ​ൻ ബ​യോ​ള​ജി​സ്റ്റ് വി​ഷ്ണു ഓ​മ​ന​ക്കു​ട്ട​ൻ എ​ന്നി​വ​ർ സ​ർ​വേ​യ്ക്കു നേ​തൃ​ത്വം ന​ൽ​കി.

Related posts