വെള്ളിക്കുളങ്ങര – മോനൊടി ട്രാംവേ റോഡ് വീ​തി കൂ​ട്ട​ണ​മെ​ന്ന ആവശ്യത്തിന് ശക്തിയേറുന്നു

വെ​ള്ളി​ക്കു​ങ്ങ​ര: ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ചാ​ല​ക്കു​ടി പ​റ​ന്പി​ക്കു​ളം കൊ​ച്ചി​ൻ ഫോ​റ​സ്റ്റ്് ട്രാം​വേ​യു​ടെ ബാ​ക്കി പ​ത്ര​മാ​യ വെ​ള്ളി​ക്കു​ള​ങ്ങ​ര ട്രാം​വേ റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും ക​രി​ങ്ക​ൽ​കെ​ട്ടി റോ​ഡി​ന് വീ​തി​വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു. ക​രി​ങ്ക​ൽ കെ​ട്ടി സം​ര​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ മൂ​ന്ന് മീ​റ്റ​ർ വീ​തി​യു​ള്ള റോ​ഡി​നെ 12 മീ​റ്റ​ർ വീ​തി​യു​ള്ള​താ​ക്കി മാ​റ്റാ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പ​റ​ന്പി​ക്കു​ളം വ​ന​ത്തി​ൽ നി​ന്ന് തീ​വ​ണ്ടി​മാ​ർ​ഗം ചാ​ല​ക്കു​ടി​യി​ലേ​ക്ക് വ​ന​വി​ഭ​വ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തി​നാ​യാ​ണ് ഒ​രു നൂ​റ്റാ​ണ്ട് മു​ന്പ് കൊ​ച്ചി​ൻ ഫോ​റ​സ്റ്റ് ട്രാം​വേ സ്ഥാ​പി​ച്ച​ത്. 1962ൽ ​ട്രാം​വേ നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ ട്രാം​വേ ലൈ​ൻ റോ​ഡാ​യി മാ​റി. വെ​ള്ളി​ക്കു​ള​ങ്ങ​ര ജം​ഗ്ഷ​നി​ൽ നി​ന്ന് മൊ​നൊ​ടി ഭാ​ഗ​ത്തേ​ക്ക് ഇ​പ്പോ​ൾ നി​ല​വി​ലു​ള്ള റോ​ഡും പാ​ല​വും പ​ഴ​യ ട്രാം​വേ​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു.

ട്രാം​വേ റോ​ഡി​ന്‍റെ കു​റേ ഭാ​ഗ​ങ്ങ​ൾ ഇ​രു​വ​ശ​ത്തും മ​ണ്ണി​ട്ടു​യ​ർ​ത്തി വീ​തി വ​ർ​ധി​പ്പി​ച്ചെ​ങ്കി​ലും വെ​ള്ളി​ക്കു​ള​ങ്ങ​ര ജം​ഗ്ഷ​ൻ മു​ത​ൽ ട്രാം​വേ പാ​ലം വ​രെ​യു​ള്ള 350 മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ ഇ​പ്പോ​ഴും മൂ​ന്നു​മീ​റ്റ​ർ മാ​ത്ര​മാ​ണ് വീ​തി. സ്വ​കാ​ര്യ​ബ​സു​ക​ള​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത് വീ​തി കു​റ​ഞ്ഞ ഈ ​റോ​ഡി​ലൂ​ടെ​യാ​ണ്. മൊ​ത്തം 12 മീ​റ്റ​ർ വീ​തി​യാ​ണ് റോ​ഡി​നു​ള്ള​തെ​ങ്കി​ലും മൂ​ന്നു​മീ​റ്റ​ർ വീ​തി​ക​ഴി​ഞ്ഞാ​ൽ പി​ര​മി​ഡ് മാ​തൃ​ക​യി​ൽ ഇ​രു​വ​ശ​ത്തേ​ക്കും ച​രി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ് റോ​ഡ്.

ഇ​തു​മൂ​ലം എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് സൈ​ഡ് കൊ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​മി​ല്ല. ഇ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ സൈ​ഡ് കൊ​ടു​ക്കു​ന്പോ​ൾ നി​യ്ന്ത്ര​ണം വി​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ന്ന​ത് ഇ​വി​ടെ പ​തി​വാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ൾ മു​ൻ​കൈ​യെ​ടു​ത്ത് ട്രാം​വേ റോ​ഡ് വീ​തി​കൂ​ട്ടി വി​ക​സി​പ്പി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts