മൂന്നേക്കറിൽ മൂവായിരം വാഴകൾ..! പാട്ടത്തിനെടുത്ത സ്ഥലത്ത് നൂറുമേനി വിളവുമായി വീട്ടമ്മമാർ; സ്വ​ന്ത​മാ​യി വി​ള​യി​ച്ച വാ​ഴ​ക്കു​ല​ക​ൾ ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി വി​ല്പ​ന ന​ട​ത്തുന്ന കനമ്മയെയും ലളിതയേയും കുറിച്ചറിയാം…

വൈ​ക്കം: പാ​ട്ട​ത്തി​നെ​ടു​ത്ത സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്ത് വി​ള​യി​ച്ച വാ​ഴ​ക്കു​ല​ക​ൾ വീ​ട്ട​മ്മ​മാ​ർ ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി മി​ത​യാ​യ വി​ല​യ്ക്ക് വി​ൽ​ക്കു​ന്നു. വ​ട​യാ​ർ സ്വ​ദേ​ശി​ക​ളാ​യ ക​ന​ക​മ്മ, ല​ളി​ത എ​ന്നി​വ​രാ​ണ് സ​ത്യ​ഗ്ര​ഹ സ്മാ​ര​ക മ​ന്ദി​ര​ത്തി​നു വെ​ളി​യി​ൽ നി​ര​ത്തി​ൽ ഏ​ത്ത​വാ​ഴ​ക്കു​ല​ക​ൾ ആ​വ​ശ്യ​ക്കാ​ർ​ക്ക് ഇ​ഷ്‌​ട​ത്തി​നു തൂ​ക്കി ന​ൽ​കു​ന്ന​ത്. പു​റം​വി​പ​ണി​യി​ൽ ഏ​ത്ത​യ്ക്കാ​യ്ക്ക് 70 രൂ​പ​യു​ള്ള​പ്പോ​ൾ ഇ​വ​ർ ക​റി​ക്കാ​യ കി​ലോ​ഗ്രാ​മി​നു 50 രൂ​പ​യ്ക്കും ഏ​ത്ത​പ്പ​ഴം 60 രൂ​പ​യ്ക്കും ന​ൽ​കു​ന്നു.

വ​ട​യാ​റി​ലെ മു​റി​യാ​റ്റ് ശ​ശി​യു​ടെ മു​ന്നേ​ക്ക​ർ പു​ര​യി​ടം പാ​ട്ട​ത്തി​നെ​ടു​ത്ത് ഇ​വ​ർ മൂ​വാ​യി​ര​ത്തോ​ളം വാ​ഴ​ക​ളാ​ണ് ന​ട്ട് പ​രി​പാ​ലി​ക്കു​ന്ന​ത്. കു​ല​ക​ൾ മു​പ്പെ​ത്തു​ന്ന​ത​നു​സ​രി​ച്ച് വാ​ഹ​ന​ത്തി​ൽ വൈ​ക്ക​ത്തെ​ത്തി​ച്ച് ഇ​വ​ർ വി​റ്റു​വ​രി​ക​യാ​ണ്. വാ​ഴ​ത്തോ​പ്പി​ൽ ചേ​ന​യും ചേ​ന്പും ഇ​വ​ർ ന​ട്ടി​ട്ടു​ണ്ട്. സ​മീ​പ​വാ​സി​ക​ളാ​യ സു​ധ,പു​ഷ്പ, പ​ത്രോ​സ്, അ​വ​റാ​ച്ച​ൻ തു​ട​ങ്ങി​യ​വ​രും ഇ​വ​ർ​ക്ക് സ​ഹാ​യ​ങ്ങ​ളു​മാ​യി ഒ​പ്പ​മു​ണ്ട്. ഇ​രു​പ​തു​വ​ർ​ഷ​മാ​യി പാ​ട്ട​കൃ​ഷി ന​ട​ത്തി​വ​രു​ന്ന ക​ന​ക​മ്മ​യും ല​ളി​ത​യും നേ​രി​ട്ട് വി​ള​വ് വി​ൽ​ക്കാ​നെ​ത്തി​യി​ട്ട് അ​ധി​ക​കാ​ല​മാ​യി​ട്ടി​ല്ല.

ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി ന്യാ​യ​വി​ല​യ്ക്ക് ആ​വ​ശ്യ​ക്കാ​ർ​ക്ക് നേ​രി​ട്ടു ന​ൽ​കു​ന്പോ​ൾ ത​ങ്ങ​ൾ​ക്ക് കൃ​ഷി​യി​ൽ തു​ട​രാ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. രാ​സ​വ​ള​പ്ര​യോ​ഗം കു​റ​ച്ച് ചാ​ണ​ക​വും മ​റ്റും കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ച്ചു ന​ട​ത്തു​ന്ന കൃ​ഷി​യി​ലെ നാ​ട​ൻ കാ​യ്ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ളും ഏ​റെ താ​ത്പ​ര്യ​ത്തോ​ടെ​യാ​ണ് വാ​ങ്ങു​ന്ന​ത്.

Related posts