നാ​ട്ടി​ലെ താ​ര​മാ​യി 12 അ​ടി​യോ​ളം പൊ​ക്ക​മു​ള്ള വാ​ഴ​യും ഒ​ൻ​പ​തി​യ​ടി​യോ​ളം നീ​ള​മു​ള്ള ഭീ​മ​ന്‍ വാ​ഴ​ക്കു​ല​യും; ചിത്രങ്ങൾ പകർത്തുന്ന തിരക്കിൽ നാട്ടുകാരും…

ആ​റ്റി​ങ്ങ​ൽ: ഒ​ൻ​പ​ത​ടി​യോ​ളം നീ​ള​മു​ള്ള ഭീ​മ​ന്‍ വാ​ഴ​ക്കു​ല കൗ​തു​ക കാ​ഴ്ച​യാ​കു​ന്നു. ആ​റ്റി​ങ്ങ​ൽ അ​യി​ലം കു​ന്നും​പു​റ​ത്ത് പാ​ലൂ​ർ വീ​ട്ടി​ൽ സു​നി​ൽ കു​മാ​റി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​ണ് വ​മ്പ​ൻ വാ​ഴ​ക്കു​ല ഉ​ണ്ടാ​യ​ത്.

ഒ​രൊ​റ്റ വാ​ഴ​ക്കു​ല​യി​ല്‍ ആ​യി​ര​ത്തി​ലേ​റെ പ​ഴ​ങ്ങ​ള്‍.പി​സാ​ങ് സെ​റി​ബു അ​ഥ​വാ ആ​യി​രം കാ ​പൂ​വ​ൻ ഇ​ന​ത്തി​ൽ​പെ​ട്ട വാ​ഴ​യാ​ണി​ത്.അ​ഞ്ചു മാ​സ​മാ​യി ഈ ​കു​ല വി​രി​ഞ്ഞു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഇ​നി​യും വി​രി​യാ​ൻ ബാ​ക്കി​യു​ണ്ട്.ആ​റ്റി​ങ്ങ​ൽ സ​ബ് കോ​ട​തി ജീ​വ​ന​ക്കാ​ര​നാ​യ സു​നി​ൽ​കു​മാ​റി​ന് വ്യ​ത്യ​സ്ത​മാ​യ വാ​ഴ​യി​ന​ങ്ങ​ൾ കൃ​ഷി​ചെ​യ്യു​ന്ന ക​ർ​ഷ​ക​നാ​യ സു​ഹൃ​ത്ത് ഉ​ണ്ണി​ക്കൃ​ഷ്ണ​നാ​ണ് ഈ ​അ​പൂ​ർ​വ വാ​ഴ​യു​ടെ തൈ ​ന​ൽ​കി​യ​ത്.

പ്ര​ശ​സ്ത വാ​ഴ ക​ർ​ഷ​ക​നാ​യ പാ​റ​ശാ​ല സ്വ​ദേ​ശി വി​നോ​ദ് ആ​ണ് ഇ​ത്ത​രം കൃ​ഷി​ക​ൾ​ക്കു​ള്ള പ്രോ​ത്സാ​ഹ​നം ഇ​വ​ർ​ക്ക് ന​ൽ​കു​ന്ന​ത്.

12 അ​ടി​യോ​ളം പൊ​ക്ക​മു​ള്ള വാ​ഴ​യും ഒ​ൻ​പ​തി​യ​ടി​യോ​ളം നീ​ള​മു​ള്ള ഭീ​മ​ന്‍ വാ​ഴ​ക്കു​ല​യും ഇ​പ്പോ​ൾ നാ​ട്ടി​ലെ താ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

അ​ത്ഭു​ത വാ​ഴ​ക്കു​ല കാ​ണാ​നും ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​നു​മൊ​ക്കെ ധാ​രാ​ളം ആ​ളു​ക​ൾ സു​നി​ൽ​കു​മാ​റി​ന്‍റെ വീ​ട്ടി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട്.

 

Related posts

Leave a Comment