പ​റ​വൂ​രി​ൽ ഉ​ള്ള​പ്പോ​ൾ ത​നി​ക്കു പൈ​ല​റ്റും എ​സ്കോ​ർ​ട്ടും വേണ്ട; മ​റ്റി​ട​ങ്ങ​ളി​ൽ പോ​കു​മ്പോൾ പൈ​ല​റ്റ് മാ​ത്രം മ​തിയെന്നു പ്രതിപക്ഷനേതാവ് വി.​ഡി.​ സ​തീ​ശ​ൻ 


പ​റ​വൂ​ർ: ത​ന്‍റെ നി​യോ​ജ​ക​മ​ണ്ഡ​ല​മാ​യ പ​റ​വൂ​രി​ൽ ഉ​ള്ള​പ്പോ​ൾ ത​നി​ക്കു പൈ​ല​റ്റും എ​സ്കോ​ർ​ട്ടും ആ​വ​ശ്യ​മി​ല്ലെ​ന്നു പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി.​ സ​തീ​ശ​ൻ.

ഇക്കാര്യം എ​സ്പി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്നു​ള്ള നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ചെ​യ്യു​ന്ന​തെ​ന്നും ഈ മാസം 30 വ​രെ തു​ട​ര​ണ​മെ​ന്നാ​ണു നി​ർ​ദേ​ശം ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അദ്ദേഹം അ​റി​യി​ച്ചു.

രാ​ഷ്ട്രീ​യ​പ​ര​മാ​യ ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ഡി​ജി​പി ഇ​വ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

താ​ൻ പ്ര​തി​പ​ക്ഷ​നേ​താ​വാ​യ​പ്പോ​ൾത​ന്നെ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ എ​സ്കോ​ർ​ട്ടും പൈ​ല​റ്റും ആ​വ​ശ്യ​മി​ല്ലെ​ന്നു പ​റ​ഞ്ഞി​രു​ന്ന​താ​ണ്.

മ​റ്റി​ട​ങ്ങ​ളി​ൽ പോ​കു​മ്പോ​ഴും ത​നി​ക്ക് എ​സ്കോ​ർ​ട്ട് വേ​ണ്ട. പൈ​ല​റ്റ് മാ​ത്രം മ​തിയെന്നും വി.​ഡി.​ സ​തീ​ശ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment