മ​ക​ൾ എ​സ്എ​ഫ്ഐ​യി​ൽ ചേ​ർ​ന്നെ​ന്ന​ത് വ്യാ​ജ​പ്ര​ചാ​ര​ണം; ത​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​വാ​ൻ മ​ക​ളെ വി​വാ​ദ​ങ്ങ​ളി​ലേ​ക്കു വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​തു ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് വി.​ഡി.​സ​തീ​ശ​ൻ

കൊ​ച്ചി: മ​ക​ൾ എ​സ്എ​ഫ്ഐ​യി​ൽ ചേ​ർ​ന്നെ​ന്ന വ്യാ​ജ​പ്ര​ചാ​ര​ണ​ത്തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ വി.​ഡി.​സ​തീ​ശ​ൻ രം​ഗ​ത്ത്. മ​ക​ളു​ടെ പേ​രി​ൽ ന​ട​ക്കു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ ശു​ദ്ധ അ​സം​ബ​ന്ധ​മാ​ണെ​ന്നും ത​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​വാ​ൻ മ​ക​ളെ വി​വാ​ദ​ങ്ങ​ളി​ലേ​ക്കു വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​തു ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

എ​ന്‍റെ മ​ക​ൾ എ​സ്എ​ഫ്ഐ​യി​ൽ ചേ​ർ​ന്നു എ​ന്ന വ്യാ​ജ പ്ര​ച​ര​ണം ഇ​ന്നു രാ​വി​ലെ മു​ത​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ന​ട​ക്കു​ക​യാ​ണ്. ഇ​ത് ശു​ദ്ധ അ​സം​ബ​ന്ധ​മാ​ണ്. അ​വ​ൾ കോ​ളേ​ജി​ലെ കെഎസ് യു ​പ്ര​വ​ർ​ത്ത​ക​യാ​ണ്. കോ​ളേ​ജി​ലെ കെഎസ് യു ​യൂ​ണി​റ്റ് ജ​ന​സേ​വ ശി​ശു​ഭ​വ​നി​ൽ കു​ട്ടി​ക​ൾ​ക്കു സൗ​ജ​ന്യ​മാ​യി ട്യൂ​ഷ​ൻ എ​ടു​ക്കു​വാ​ൻ പോ​യ​പ്പോ​ൾ അ​വ​ൾ ആ ​ടീ​മി​ലെ വോ​ള​ണ്ടി​യ​റാ​യി​രു​ന്നു. സ​ത്യ​മി​താ​യി​രി​ക്കെ എ​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​വാ​ൻ എ​ന്‍റെ മ​ക​ളെ വി​വാ​ദ​ങ്ങ​ളി​ലേ​ക്കു വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്- സ​തീ​ശ​ൻ പ​റ​യു​ന്നു.

താ​ൻ ബി​ജെ​പി​യി​ൽ ചേ​രു​ന്നു എ​ന്ന വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​വ​ർ ത​ന്നെ​യാ​ണ് ഈ ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കു പി​ന്നി​ലെ​ന്നും മ​തേ​ത​ര നി​ല​പാ​ട് ഉ​യ​ർ​ത്തി​പ്പി​ടി​ച്ച​തി​നെ​തി​രെ ഹി​ന്ദു ഐ​ക്യ​വേ​ദി​ക്കാ​ർ ത​ന്‍റെ വീ​ട്ടി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തു​ന്ന സ​മ​യ​ത്താ​ണ് ഈ ​വി​വാ​ദ​ങ്ങ​ൾ​ക്കു മ​റു​പ​ടി പ​റ​യേ​ണ്ടി വ​രു​ന്ന​തെ​ന്നും സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

Related posts