‘ച​ര്‍​ച്ച​ക​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ, എം​പി​മാ​ർ മ​ത്സ​രി​ക്ക​ണ​മോ വേ​ണ്ട​യോ എ​ന്ന​ത് ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ക്കും’: വി. ഡി. സതീശൻ

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച ഉ​ട​ൻ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും ച​ര്‍​ച്ച​ക​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

എം​പി​മാ​ർ മ​ത്സ​രി​ക്ക​ണ​മോ വേ​ണ്ട​യോ എ​ന്ന​ത് ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, കെ. ​സു​ധാ​ക​ര​ന്‍റെ നി​ല​പാ​ടി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ൽ നി​ന്ന് സ​തീ​ശ​ൻ ഒ​ഴി​ഞ്ഞു​മാ​റി. കെ. ​സു​ധാ​ക​ര​ന്‍റെ കാ​ര്യ​ത്തി​ൽ പ​റ​യാ​നു​ള്ള​തെ​ല്ലാം പ​റ​ഞ്ഞു ക​ഴി​ഞ്ഞ​താ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment