എ​സ്എ​ഫ്ഐ ജ​നാ​ധി​പ​ത്യവി​ജ​യ​ത്തെ അ​ട്ടി​മ​റി​ച്ചു; വി.ഡി.സതീശൻ

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​രി​ലെ കേ​ര​ള​വ​ർ​മ കോ​ള​ജ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്എ​ഫ്ഐ ജ​നാ​ധി​പ​ത്യ വി​ജ​യ​ത്തെ അ​ട്ടി​മ​റി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​ച​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ.

ശ്രീ​കു​ട്ട​ന്‍റെ വി​ജ​യം ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ജ​യ​മാ​യി​രു​ന്നു. അ​ത് കേ​ര​ള​വ​ർ​മ്മ​യി​ലെ കു​ട്ടി​ക​ളു​ടെ തീ​രു​മാ​ന​മാ​യി​രു​ന്നു. കെ​എ​സ്‌​യു വി​ജ​യം അം​ഗീ​ക​രി​ക്കാ​തെ പാ​തി​രാ​ത്രി​യി​ലും റീ ​കൗ​ണ്ടിം​ഗ് ന​ട​ത്തി എ​സ്എ​ഫ്ഐ. അ​തി​ന് കൂ​ട്ടു​നി​ന്ന​ത് രാ​ഷ്ട്രീ​യ തി​മി​രം ബാ​ധി​ച്ച ചി​ല അ​ധ്യാ​പ​ക​രാ​ണെ​ന്നും വി.​ഡി.​സ​തീ​ശ​ൻ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ ആ​രോ​പി​ച്ചു.

എ​ന്ത് കാ​ര​ണ​ത്താ​ൽ കെ​എ​സ്‌​യു​വി ന് ​ല​ഭി​ച്ച വോ​ട്ടു​ക​ൾ അ​സാ​ധു​വാ​കു​ന്നു​വോ അ​തേ കാ​ര​ണ​ത്താ​ൽ എ​സ്എ​ഫ്ഐ വോ​ട്ടു​ക​ൾ സാ​ധു​വാ​കു​ന്ന മാ​യാ​ജാ​ല​മാ​ണ് കേ​ര​ള വ​ർ​മ്മ​യി​ൽ ക​ണ്ട​ത്. അ​ധ്യാ​പ​ക​ൻ എ​ന്ന​ത് മ​ഹ​നീ​യ​മാ​യ പ​ദ​വി​യാ​ണ്. അ​ത് സി​പി​എ​മ്മി​ന് വി​ടു​പ​ണി ചെ​യ്യാ​നു​ള്ള​ത​ല്ല. ക​ണ​ക്ക് ചോ​ദി​ക്കാ​തെ ഒ​രു കാ​ല​വും ക​ട​ന്ന് പോ​യി​ട്ടി​ല്ല- വി.​ഡി.​സ​തീ​ശ​ൻ കു​റി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം തൃ​ശൂ​ര്‍ കേ​ര​ള​വ​ര്‍​മ കോ​ളേ​ജി​ല്‍ അ​ര്‍​ധ രാ​ത്രി​വ​രെ നീ​ണ്ട നാ​ട​കീ​യ സം​ഭ​വ​ങ്ങ​ള്‍​ക്കൊ​ടു​വി​ലാ​ണ് ചെ​യ​ര്‍​മാ​നാ​യി എ​സ്എ​ഫ്ഐ സ്ഥാ​നാ​ര്‍​ഥി​ക്ക് വി​ജ​യി​ച്ച​ത്. ആ​ദ്യം വോ​ട്ടെ​ണ്ണി​യ​പ്പോ​ള്‍ കെ​എ​സ്‌​യു സ്ഥാ​നാ​ര്‍​ഥി ശ്രീ​ക്കു​ട്ട​ന്‍ ഒ​രു വോ​ട്ടി​ന് വി​ജ​യി​ച്ചി​രു​ന്നു. റീ​കൗ​ണ്ടിം​ഗി​ലാ​ണ് 11 വോ​ട്ട് ഭൂ​രി​പ​ക്ഷ​ത്തി​ൽ എ​സ്എ​ഫ്ഐ സ്ഥാ​നാ​ര്‍​ഥി അ​നി​രു​ദ്ധ​ന്‍ ജ​യി​ച്ച​ത്.

Related posts

Leave a Comment