കണ്ണില്ലാത്ത ക്രൂരത! മ​ല​പ്പു​റ​ത്ത് ഗ​ർ​ഭി​ണി​യെ​യും ഭ​ർ​ത്താ​വി​നെ​യും ഹ​ർ​ത്താ​ല​നൂ​കൂ​ലി​ക​ൾ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു; ബൈ​ക്ക് ത​ക​ർ​ത്തു

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് ഗ​ർ​ഭി​ണി​യെ​യും ഭ​ർ​ത്താ​വി​നെ​യും ഹ​ർ​ത്താ​ല​നൂ​കൂ​ലി​ക​ൾ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു. ബൈ​ക്കി​ൽ​നി​ന്നു പി​ടി​ച്ചി​റ​ക്കി​യാ​യി​രു​ന്നു ആ​ക്ര​മ​ണം. പ​രി​ക്കേ​റ്റ നി​ഷ​യെ​യും ഭ​ർ​ത്താ​വ് രാ​ജേ​ഷി​നെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മു​ഖ​ത്തും ദേ​ഹ​ത്തും ക്രൂ​ര​മാ​യാ​ണു ഹ​ർ​ത്താ​ല​നൂ​കൂ​ലി​ക​ൾ അ​ടി​ച്ച​ത്. ബൈ​ക്ക് ത​ക​ർ​ത്തു. ഒ​ന്നും പ​റ​യാ​ൻ പോ​ലും സ​മ്മ​തി​ച്ചി​ല്ല. സ്ത്രീ ​എ​ന്ന പ​രി​ഗ​ണ​ന പോ​ലും ന​ൽ​കാ​തെ​യാ​ണ് ആ​റു മാ​സം ഗ​ർ​ഭി​ണി​യാ​യ ത​ന്‍റെ ഭാ​ര്യ​യെ അ​ക്ര​മി​ച്ച​ത്. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും ഇ​രു​വ​രും മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു രാ​ജേ​ഷ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്തു ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലി​ൽ കെഎസ്ആര്‍ടിസി ബ​സു​ക​ൾ​ക്കു നേ​രെ വ്യാ​പ​ക ആ​ക്ര​മ​ണ​മാ​ണ് ഉ​ണ്ടാ​യ​ത്. കോ​ഴി​ക്കോ​ടും മ​ല​പ്പു​റ​ത്തും തി​രു​വ​ന​ന്ത​പു​ര​ത്തും കെഎസ്ആര്‍ടിസി ബ​സു​ക​ൾ​ക്ക് നേ​രെ ക​ല്ലേ​റു​ണ്ടാ​യി.

Related posts