വീ​ണാ ജോ​ർ​ജി​ന് ഇ​നി സീ​റ്റ് ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന ആ​വ​ശ്യ​വു​മാ​യി ഭ​ർ​ത്താ​വ്? ഇ​രു​പ​ക്ഷ​ത്തും ആ​കാം​ക്ഷ

പ​ത്ത​നം​തി​ട്ട: മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന് ഇ​നി സീ​റ്റ് ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്ന ആ​വ​ശ്യ​വു​മാ​യി ഭ​ര്‍​ത്താ​വ് ഡോ.​ജോ​ര്‍​ജ് ജോ​സ​ഫ് സി​പി​എം നേ​താ​ക്ക​ളെ സ​മീ​പി​ച്ച വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ ഇ​ട​ത്, വ​ല​ത് ക്യാ​മ്പു​ക​ളി​ല്‍ ആ​കാം​ക്ഷ. 2016ല്‍ ​വീ​ണാ ജോ​ര്‍​ജി​ന് സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു രം​ഗ​ത്തു​വ​ന്ന ജോ​ര്‍​ജ് ജോ​സ​ഫ് ത​ന്നെ ഇ​ത്ത​വ​ണ ഭാ​ര്യ​യെ മ​ത്സ​രി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന ആ​വ​ശ്യ​വു​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം സി​പി​എം നേ​താ​ക്ക​ളെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട​താ​യാ​ണു സൂ​ച​ന.

കു​ടും​ബാം​ഗ​ങ്ങ​ളി​ല്‍ മ​റ്റു ചി​ല​രും വീ​ണാ ജോ​ര്‍​ജി​നെ മ​ത്സ​രി​പ്പി​ക്ക​രു​തെ​ന്ന ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തു​ണ്ട്. ഇ​ക്കാ​ര്യം ഇ​ന്ന​ലെ ചേ​ര്‍​ന്ന സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലാ​ണ് ആ​ദ്യം ച​ര്‍​ച്ച​യ്ക്കു വ​ന്ന​ത്. യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം വി​ഷ​യം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​നു വി​ട്ടു. വീ​ണാ ജോ​ര്‍​ജ് സം​സ്ഥാ​ന സ​മി​തി​യം​ഗം കൂ​ടി​യാ​യ​തി​നാ​ല്‍ വി​ഷ​യം ആ​ദ്യം അ​വി​ടെ ച​ര്‍​ച്ച ചെ​യ്യ​ട്ടെ​യെ​ന്ന​താ​യി​രു​ന്നു തോ​മ​സ് ഐ​സ​ക്കി​ന്‍റെ നി​ല​പാ​ട്.

മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​യാ​യി​രു​ന്ന വീ​ണാ ജോ​ര്‍​ജി​നെ 2016ല്‍ ​ആ​റ​ന്മു​ള​യി​ല്‍ മ​ത്സ​ര​രം​ഗ​ത്തി​റ​ക്കി​യ​ത് പ്ര​ത്യേ​ക രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു. അ​ന്ന് ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഡോ.​ജോ​ര്‍​ജ് ജോ​സ​ഫ് ആ ​വ​ഴി​ക്കും ചി​ല ക​രു​നീ​ക്ക​ങ്ങ​ള്‍ ന​ട​ത്തി. ആ​റ​ന്മു​ള സീ​റ്റ് മോ​ഹി​ച്ചി​രു​ന്ന സി​പി​എം നേ​താ​ക്ക​ളെ ഞെ​ട്ടി​ച്ച് പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​യാ​യി വീ​ണാ ജോ​ര്‍​ജ് രം​ഗ​പ്ര​വേ​ശം ചെ​യ്തു. 2016ല്‍ ​ആ​റ​ന്മു​ള​യി​ല്‍ വി​ജ​യി​ച്ച​തോ​ടെ രാ​ഷ്ട്രീ​യ​ത്തി​ല്‍ വീ​ണ​യു​ടെ ഉ​യ​ര്‍​ച്ച വ​ള​രെ​വേ​ഗം ആ​യി​രു​ന്നു. 2019ലെ ​ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ത്ത​നം​തി​ട്ട പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

2021ല്‍ ​വീ​ണ്ടും ആ​റ​ന്മു​ള​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി. വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തോ​ടെ ര​ണ്ടാം ഊ​ഴ​ത്തി​ലും നി​യ​മ​സ​ഭാം​ഗ​മാ​യി. പി​ണ​റാ​യി വി​ജ​യ​ന്‍റെ ര​ണ്ടാം സ​ര്‍​ക്കാ​രി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മ​ന്ത്രി​യു​മാ​യി. ര​ണ്ട് ടേം ​പൂ​ര്‍​ത്തീ​ക​രി​ച്ച​വ​ര്‍​ക്ക് ഇ​നി സീ​റ്റി​ല്ലെ​ന്ന സി​പി​എ​മ്മി​ന്‍റെ മു​ന്‍​കാ​ല തീ​രു​മാ​ന​ങ്ങ​ളെ​യെ​ല്ലാം മാ​റ്റി​നി​ര്‍​ത്തി ഇ​ത്ത​വ​ണ ആ​ദ്യം ത​ന്നെ വീ​ണാ ജോ​ര്‍​ജ് എ​ന്ന ഒ​റ്റ​പ്പേ​രി​ലാ​ണ് ആ​റ​ന്മു​ള​യി​ലെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം ഇ​ത്ര​യും കാ​ലം മു​ന്നോ​ട്ടുപോ​യ​ത്. മ​റി​ച്ചൊ​രു ആ​ലോ​ച​ന ഇ​തേ​വ​രെ പാ​ര്‍​ട്ടി​ത​ല​ത്തി​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ല. എ​ന്നാ​ല്‍ മ​ത്സ​രി​ക്കു​മോ ഇ​ല്ല​യോ എ​ന്ന​തി​ല്‍ വീ​ണാ ജോ​ര്‍​ജ് അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്ക​ണം. ചി​കി​ത്സ​യി​ലും വി​ശ്ര​മ​ത്തി​ലു​മാ​യി​രു​ന്ന മ​ന്ത്രി ഇ​ന്ന് പൊ​തു​പ​രി​പാ​ടി​ക​ള്‍​ക്കാ​യി രം​ഗ​ത്തി​റ​ങ്ങും.

യു​ഡി​എ​ഫും കാ​ത് കൂ​ര്‍​പ്പി​ക്കു​ന്നു
വീ​ണാ ജോ​ര്‍​ജി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തെ സം​ബ​ന്ധി​ച്ച തീ​രു​മാ​നം യു​ഡി​എ​ഫി​നും നി​ര്‍​ണാ​യ​ക​മാ​ണ്. നി​ല​വി​ല്‍ ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലേ​ക്ക് അ​നു​യോ​ജ്യ​നാ​യ ഒ​രാ​ളെ കോ​ണ്‍​ഗ്ര​സ് ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. നി​ര​വ​ധി പേ​രു​ക​ള്‍ പ​രി​ഗ​ണി​ച്ചെ​ങ്കി​ലും വി​ജ​യ​സാ​ധ്യ​ത പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ പ​ല​രും പി​ന്നി​ലാ​യി. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ നി​ന്നു​ള്ള​വ​രും പു​റ​മേ നി​ന്നു​ള്ള​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ര​ണ്ട് ത​വ​ണ എം​എ​ല്‍​എ ആ​യി​രു​ന്ന വീ​ണ​യ്ക്ക് മ​ണ്ഡ​ല​ത്തി​ലു​ള്ള വ്യ​ക്തി ബ​ന്ധ​ങ്ങ​ളും രാ​ഷ്ട്രീ​യ സ്വാ​ധീ​ന​വും മ​റി​ക​ട​ക്കാ​ന്‍ ക​ഴി​യു​ന്ന ഒ​രാ​ളെ രം​ഗ​ത്തി​റ​ക്കാ​നാ​ണ് യു​ഡി​എ​ഫ് ആ​ലോ​ചി​ച്ച​ത്. സാ​മു​ദാ​യി​ക പ​രി​ഗ​ണ​ന​ക​ള്‍ അ​ട​ക്കം പ​രി​ഗ​ണ​നാ വി​ഷ​യ​മാ​യി.

മു​ന്‍​കാ​ല അ​നു​ഭ​വ​ങ്ങ​ള്‍ കൂ​ടി പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ പ​റ്റി​യ ഒ​രു സ്ഥാ​നാ​ര്‍​ഥി​യെ ഏ​ക​ക​ണ്ഠ​മാ​യി നി​ര്‍​ദേ​ശി​ക്കാ​ന്‍ ഡി​സി​സി​ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ല. സം​സ്ഥാ​ന നേ​തൃത്വ​വും ആ​റ​ന്മു​ള​യി​ലെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി അ​ബി​ന്‍ വ​ര്‍​ക്കി​യു​ടേ​ത​ട​ക്കം പേ​രു​ക​ള്‍ പ​രി​ഗ​ണി​ച്ചെ​ങ്കി​ലും പൂ​ര്‍​ണ​മാ​യി അം​ഗീ​ക​രി​ക്കാ​നാ​യി​ട്ടി​ല്ല. ഇ​തി​നി​ടെ കേ​ര​ള കോ​ണ്‍​ഗ്ര​സു​മാ​യി സീ​റ്റ് വ​ച്ചു​മാ​റു​ന്ന​തുപോ​ലും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടു. തി​രു​വ​ല്ല സീ​റ്റ് കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ക്കു​ക​യാ​ണ് ഇ​തി​നു പി​ന്നി​ലെ താ​ത്പ​ര്യം.

Related posts

Leave a Comment