വീണാ വിജയന്‍റെ കമ്പ നിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ; ഇടപാടുകളെല്ലാം അന്വേഷണ പരിധിയിൽ

തി​രു​വ​ന​ന്ത​പു​രം: വീ​ണാ വി​ജ​യ​ന്‍റെ ക​മ്പ​നി​ക്കെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര കോ​ര്‍​പ​റേ​റ്റ്കാ​ര്യ മ​ന്ത്രാ​ല​യം. മാ​സ​പ്പ​ടി വി​വാ​ദ​വുമായി ബന്ധപ്പെട്ട് ആ​ദാ​യ നി​കു​തി ബോ​ര്‍​ഡ് ക​ണ്ടെ​ത്തി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്രം അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. അ​ന്വേ​ഷ​ണ​ ചു​മ​ത​ല മൂ​ന്നം​ഗ ഉ​ന്ന​ത സം​ഘ​ത്തിന്.

കോ​ർ​പ്പ​റേ​റ്റ്കാ​ര്യ മ​ന്ത്രാ​ല​യം ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ എ​ക്സാ​ലോ​ജി​ക്കി​നെ പ​റ്റി ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണു​ള്ള​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക​മ്പനി നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന് ഉ​ത്ത​ര​വിലുണ്ട്.

ര​ജി​സ്ട്രാ​ര്‍ ഓ​ഫ് ക​മ്പ​നീ​സ് ബം​ഗ​ളു​രു ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ത് നേ​ര​ത്തെ തെ​ളി​ഞ്ഞി​രു​ന്നു. മാ​ത്ര​മ​ല്ല ക​രി​മ​ണ​ല്‍ ക​മ്പ​നി​യാ​യ സി.​എം.​ആ​ര്‍.​എ​ല്ലി​നെ​തി​രെ​യും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ വ്യ​വ​സാ​യ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​നെ​തി​രെ​യും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

സി​എം​ആ​ർ​എ​ല്ലും എ​ക്സാ​ലോ​ജി​ക്കും ത​മ്മി​ലു​ള്ള ഇ​ട​പാ​ടു​ക​ളി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ര​ജി​സ്ട്രാ​ര്‍ ഓ​ഫ് ക​മ്പ​നീ​സി​ന് നേ​ര​ത്തെ പ​രാ​തി കി​ട്ടി​യി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ എ​ക്സാ​ലോ​ജി​ക്കി​ന് സി​എം​ആ​ർ​എ​ൽ 1.72 കോ​ടി രൂ​പ അ​ന​ധി​കൃ​ത​മാ​യി ന​ൽ​കി​യെ​ന്നാ​ണ് ആ​ദാ​യ നി​കു​തി ഇ​ന്‍റ​റിം സെ​റ്റി​ൽ​മെ​ന്‍റ് ബോ​ർ​ഡ് നേ​ര​ത്തെ ക​ണ്ടെ​ത്തി​യ​ത്. എ​ക്സാ​ലോ​ജി​ക്ക് ഇ​ത്ര​യ​ധി​കം തു​ക കൈ​പ​റ്റി​യ​ത് ചെ​യ്യാ​ത്ത സേ​വ​ന​ത്തി​നാ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​രു​ന്നു.

എ​ക്‌​സാ​ലോ​ജി​ക്കി​ന്‍റെ​യും സി​എം​ആ​ർ​എ​ല്ലി​ന്‍റെ​യും വ്യ​വ​സാ​യ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ന്‍റെ​യും മു​ഴു​വ​ന്‍ ഇ​ട​പാ​ടു​ക​ളും വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കണമെന്ന് മ​ന്ത്രാ​ല​യം ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ലു​ണ്ട്.

Related posts

Leave a Comment