60 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് വാ​ഹ​ന​ ടാ​ക്സ് അ​ട​യ്ക്കാ​ൻ മെ​ഡി​. സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ബ​ന്ധ​ന പി​ൻ​വ​ലി​ക്ക​ണം: എ​സ്എ​ടി​യു

ക​ണ്ണൂ​ർ: വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​യും ഡ്രൈ​വ​റു​മാ​യ 60 വ​യ​സ് ക​ഴി​ഞ്ഞ​യാ​ൾ​ക്ക് ഉ​ട​മാ​വി​ഹി​തം ഒ​ഴി​വാ​ക്കി ടാ​ക്സ് അ​ട​യ്ക്കാ​ൻ വ​ൻ സാ​ന്പ​ത്തി​ക ബാ​ധ്യ​ത വ​രു​ന്ന മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ നി​ബ​ന്ധ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് സ്വ​ത​ന്ത്ര ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ക​ണ്ണൂ​ർ ജി​ല്ലാ​ക​മ്മി​റ്റി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ന് ന​ൽ​കി​യ നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

60 വ​യ​സ് ക​ഴി​ഞ്ഞ ഡ്രൈ​വ​റും ആ ​വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​യു​മാ​യ ആ​ൾ​ക്ക് ക്ഷേ​മ​നി​ധി​യി​ൽ ഉ​ട​മാ​വി​ഹി​തം അ​ട​യ്ക്കാ​തെ ത​ന്നെ ടാ​ക്സ് അ​ട​യ്ക്കാ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വും തു​ട​ർ​ന്ന് ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ തീ​രു​മാ​വും അ​നു​സ​രി​ച്ചാ​ണ് ഇ​തു​വ​രെ ഇ​ത്ത​രം ആ​ളു​ക​ൾ വാ​ഹ​ന​ത്തി​ന്‍റെ ടാ​ക്സ് അ​ട​ച്ചു​വ​ന്നി​രു​ന്ന​ത്.

ഇ​തി​നു തൊ​ഴി​ലാ​ളി​യും ഉ​ട​മ​യു​മാ​യ ആ​ളു​ടെ സ​ത്യ​വാ​ങ് മൂ​ല​വും ഇ​യാ​ൾ ത​ന്നെ​യാ​ണ് വാ​ഹ​നം ഇ​പ്പോ​ഴും ഓ​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് യൂ​ണി​യ​ൻ നേ​തൃ​ത്വ​ത്തി​ന്‍റെ​യോ അ​ല്ലെ​ങ്കി​ൽ വാ​ർ​ഡ് കൗ​ൺ​സി​ല​റു​ടെ​യോ സാ​ക്ഷ്യ​പ​ത്ര​വു​മാ​യി​രു​ന്നു ക്ഷേ​മ​നി​ധി ഓ​ഫീ​സി​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ൽ​കി​വ​ന്നി​രു​ന്ന​ത്. ഇ​പ്പോ​ൾ ഇ​തു​കൂ​ടാ​തെ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് കൂ​ടി ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

എ​ന്നാ​ൽ സ​ർ​ക്കാ​രോ ക്ഷേ​മ​നി​ധി ബോ​ർ​ഡോ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​ട്ടി​ല്ലെ​ന്നും 2018 ന​വം​ബ​ർ എ​ട്ടി​ന് ചേ​ർ​ന്ന് ഡി​ഇ​ഒ/ എ​ഡി​ഇ​ഒ​മാ​രു​ടെ കോ​ൺ​ഫ​റ​ൻ​സി​ൽ ചെ​യ​ർ​മാ​ന്‍റെ നി​ർ​ദേ​ശം ന​ട​പ്പാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നു​മാ​ണ് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ൽ​കി​യ മ​റു​പ​ടി​യി​ൽ നി​ന്ന് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്.

ഉ​ട​മാ​വി​ഹി​തം ഒ​ഴി​വാ​ക്കി കൊ​ണ്ട് ടാ​ക്സ് അ​ട​യ്ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​ക​ണ​മെ​ങ്കി​ൽ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണ​മെ​ന്ന് ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ന്‍റെ നി​യ​മ​വി​രു​ദ്ധ നി​ർ​ദേ​ശം അ​ടി​യ​ന്തി​ര​മാ​യും പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും എ​സ്എ​ടി​യു (എ​ച്ച്എം​എ​സ്) ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ. ല​ക്ഷ്മ​ണ​ൻ ചെ​യ​ർ​മാ​ൻ ന​ൽ​കി​യ നോ​ട്ടീ​സി​ൽ വ്യ​ക്ത​മാ​ക്കി.

Related posts