തലയോലപ്പറന്പിൽ കുട്ടികളെ ബെല്ലടിച്ച് “വെള്ളം കുടിപ്പിക്കുന്നു”; സെ​ന്‍റ് ജോ​ർ​ജ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂളിലെ മാ​നേ​ജ​ർ ഫാ. ​ജോ​ണ്‍ പു​തു​വ  വെള്ളംകുടി ബെല്ലിനെക്കുറിച്ച്   പറയുന്ന കാരണം ഇങ്ങനെ…

ത​ല​യോ​ല​പ്പ​റ​ന്പ് : കു​ട്ടി​ക​ൾ വെ​ള്ളം കു​ടി​ക്കു​ന്നി​ല്ലെ​ങ്കി​ൽ നേ​രേ ത​ല​യോ​ല​പ്പ​റ​ന്പി​ലേ​ക്ക് പോ​രൂ. സെ​ന്‍റ് ജോ​ർ​ജ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ കു​ട്ടി​ക​ളെ ക​ണ്ടു പ​ഠി​ക്കു​ക. ഇ​വി​ടെ വെ​ള്ളം കു​ടിപ്പിക്കാ​നും ബെ​ല്ല​ടി​ക്കും. അ​താ​ണ് വാ​ട്ട​ർ ബെ​ൽ. വാ​ട്ട​ർ ബെ​ൽ അ​ടി​ച്ചാ​ൽ കു​ട്ടി​ക​ൾ വെ​ള്ളം കു​ടി​ക്ക​ണം. വെ​ള്ളം കു​ടി​ക്കാ​ൻ മ​ടി കാ​ട്ടു​ന്ന കു​ട്ടി​ക​ളെ മു​ൻ​നി​ർ​ത്തി​യാ​ണ് സ്കൂ​ളി​ൽ വാ​ട്ട​ർ ബെ​ൽ സ​ന്പ്ര​ദാ​യം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ വെ​ള്ളം കു​ടി​ക്കാ​നു​ള്ള മ​ടി മാ​റി.

രാ​വി​ലെ​യും വൈ​കി​ട്ടും നി​ശ്ചി​ത സ​മ​യ​ങ്ങ​ളി​ൽ വാ​ട്ട​ർ ബെ​ല്ല​ടി​ക്കു​ന്പോ​ൾ കു​ട്ടി​ക​ൾ നി​ർ​ബ​ന്ധ​മാ​യും വെ​ള്ളം കു​ടി​ക്കണം. വീ​ട്ടി​ൽ നി​ന്നും കൊ​ണ്ടു​വ​രു​ന്ന വാ​ട്ട​ർ ബോ​ട്ടി​ലു​ക​ൾ തു​റ​ന്നു നോ​ക്കാ​ത്ത കു​രു​ന്നു​ക​ൾ വ​രെ പ​ദ്ധ​തി ആ​രം​ഭി​ച്ച​തോ​ടെ വെ​ള്ളം കു​ടി ശീ​ല​മാ​ക്കി.

ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ആ​വ​ശ്യ​ത്തി​ന് വെ​ള്ളം കു​ടി​ക്കാ​തെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് രോ​ഗി​ക​ളാ​കു​ന്ന​ത്. കൗ​മാ​ര കാ​ല​ഘ​ട്ട​ത്തി​ൽ ത​ന്നെ ​വെ​ള്ളം കു​ടി​ക്കു​ന്ന​ത് ഒ​രു ശീ​ല​മാ​ക്കാ​നും വി​പ​ണി​യി​ൽ ല​ഭി​ക്കു​ന്ന മാ​യം ക​ല​ർ​ന്ന ശീ​ത​ള പാ​നീ​യ​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​ൽ നി​ന്ന് കു​ട്ടി​ക​ളെ പി​ന്തി​രി​പ്പി​ക്കു​ന്ന​തി​നും ല​ക്ഷ്യം വ​ച്ചാ​ണ് സ്കൂ​ളി​ൽ വാ​ട്ട​ർ ബെ​ൽ സ്ഥാ​പി​ച്ച​തെ​ന്ന് മാ​നേ​ജ​ർ ഫാ. ​ജോ​ണ്‍ പു​തു​വ പ​റ​ഞ്ഞു.

സ്കൂ​ളി​ൽ ത​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ കൃ​ത്യ​മാ​യി വെ​ള്ളം കു​ടി​ക്കു​ന്നു​ണ്ടെ​ന്ന് അ​റി​ഞ്ഞ​തോ​ടെ ര​ക്ഷി​താ​ക്ക​ളും സ​ന്തോ​ഷ​ത്തി​ലാ​ണ്.

Related posts