വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രേ ഗുരുതര ആരോപണവുമായി ദാസനും അശോകനും; പ്രളയ സഹായനിധിയിലേക്ക് ഏഴായിരം ശാഖകളിൽ നിന്നായി പിരിച്ചത് 21 കോടി രൂപ;സർക്കാരിലേക്ക് നൽകിയത് 1 കോടി; ബാക്കി തുക എങ്ങോട്ട് പോയെന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്ക​ണം

കൊ​ച്ചി: എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു പി​രി​ച്ചെ​ടു​ത്ത തു​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൈ​മാ​റി​യി​ല്ലെ​ന്ന് ആ​രോ​പ​ണം. ചേ​ർ​ത്ത​ല സ്വ​ദേ​ശി സി.​പി. വി​ജ​യ​ൻ, അ​ശോ​ക​ൻ ചാ​ര​ങ്ങാ​ട്ട് എ​ന്നി​വ​രാ​ണ് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തു​വ​ന്നി​ട്ടു​ള്ള​ത്.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ഏ​ഴാ​യി​രം ശാ​ഖ​ക​ളി​ൽ​നി​ന്ന് 30,000 രൂ​പ വീ​ത​മാ​ണ് പ്ര​ള​യ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ൽ​കി​യ​ത്. എ​ന്നാ​ൽ പി​രി​ച്ചെ​ടു​ത്ത 21 കോ​ടി രൂ​പ​യി​ൽ​നി​ന്ന് വെ​റും ഒ​രു കോ​ടി രൂ​പ മാ​ത്ര​മാ​ണ് ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ൽ​കി​യ​ത്. ബാ​ക്കി തു​ക എ​വി​ടെ​പ്പോ​യെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ഇ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

മു​ഖ്യ​മ​ന്തി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ വ്യ​ക്തി​പ​ര​മാ​യി ഒ​രു കോ​ടി രൂ​പ ന​ൽ​കി​യെ​ന്ന വാ​ർ​ത്ത അ​റി​യി​ല്ലെ​ന്നും എ​സ്എ​ൻ കോ​ള​ജി​ലും എ​സ്എ​ൻ ട്ര​സ്റ്റി​ലും ന​ട​ത്തി​യി​ട്ടു​ള്ള നി​യ​മ​ന​ങ്ങ​ൾ നി​യ​മ​വി​രു​ദ്ധ​മാ​യാ​ണെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

Related posts