വെ​ള്ളി​ത്തി​ര​യി​ല്‍ നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്ന് ഇ​ര​ട്ട എ​ന്‍​ട്രി

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം മൈ​ന​ര്‍​സി​റ്റി സ്വ​ദേ​ശി​ക​ളാ​യ ഇ​ര​ട്ട​ സ​ഹോ​ദ​രി​മാ​ർ അ​ക്‌​സ​യും അ​ഭി​യ​യും സി​നി​മാലോ​ക​ത്തേ​ക്ക് ചു​വ​ടു​വ​യ്ക്കു​ന്നു. ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ബൈ​ജു എ​ഴു​പു​ന്ന ഒ​രു​ക്കി​യ ഹൊ​റ​ര്‍ ത്രി​ല്ല​ര്‍ സി​നി​മ​യാ​യ കൂ​ടോ​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ക്‌​സ​യും അ​ഭി​യ​യും വെ​ള്ളി​ത്തി​ര​യി​ല്‍ എ​ത്തു​ന്ന​ത്. ആ​ദ്യ ചി​ത്ര​ത്തി​ല്‍ത്ത​ന്നെ ഇ​ര​ട്ട സ​ഹോ​ദ​രി​ക​ളാ​യി മു​ഴു​നീ​ള ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കാനായതിന്‍റെ ത്രി​ല്ലി​ലാ​ണ് ഇ​രു​വ​രും.

ഇ​ള​പ്പാ​നി​ക്ക​ല്‍ ബി​ജു – ടി​ന്‍​സി ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ അ​ക്‌​സ​യും അ​ഭി​യ​യും അ​വി​ചാ​രി​ത​മാ​യാ​ണ് അ​ഭി​ന​യ ലോ​ക​ത്ത് എ​ത്തി​യ​ത്. സം​വി​ധാ​യ​ക​ന്‍ ബൈ​ജു എ​ഴു​പു​ന്ന ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ ഇ​രു​വ​രു​ടെ​യും അ​മ്മ​ ടി​ന്‍​സി ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ ച​ല​ച്ചി​ത്ര പി​ന്ന​ണി പ്ര​വ​ര്‍​ത്ത​ക​ര്‍ കാ​ണു​ക​യും അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കു​ക​യു​മാ​യി​രു​ന്നു.

നി​ര​വ​ധി സി​നി​മ​ക​ളു​ടെ നി​ര്‍​മാതാവായ ബൈ​ജു എ​ഴു​പു​ന്ന സി​നി​മ​യി​ല്‍ ചെ​റു​തും വ​ലു​തു​മാ​യ ഒ​ട്ട​ന​വ​ധി വേ​ഷ​ങ്ങ​ളും ചെ​യ്തി​ട്ടു​ണ്ട്. ബൈ​ജു എ​ഴു​പു​ന്ന​യു​ടെ മ​ക്ക​ളാ​യി​ട്ടാ​ണ് ഇ​രു​വ​രും സി​നി​മ​യി​ൽ വേ​ഷ​മി​ടു​ന്ന​ത്.ചെ​മ്മ​ണ്ണാ​ര്‍ സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​ക​ളാ​യ ഇ​രു​വ​രും പ​ഠ​ന​ത്തി​ല്‍ മി​ടു​ക്ക​രാ​ണെ​ങ്കി​ലും ക​ലാ​രം​ഗ​ത്ത് അ​ധി​കം സ​ജീ​വ​മാ​യി​രു​ന്നി​ല്ല. സം​വി​ധാ​യ​ക​ന്‍ ഒ​രു​ക്കി​യ അ​ഭി​ന​യക​ള​രി​യി​ലൂ​ടെ പാ​ഠ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി​യാ​ണ് അ​ഭ്ര​പാ​ളി​യി​ല്‍ ഇ​രു​വ​രും ചു​വടുവയ്ക്കു​ന്ന​ത്.

സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രി​ല്‍നി​ന്നും സ​ഹ​പാ​ഠി​ക​ളി​ല്‍നി​ന്നും മി​ക​ച്ച പി​ന്തു​ണ ല​ഭി​ച്ച​തോ​ടെ ഇ​രു​വ​രും അ​ഭി​ന​യി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.പി​താ​വ് ബി​ജു നെ​ടു​ങ്ക​ണ്ടം സു​മേ​രു പ്ലാ​ന്‍റേ​ഷ​ന്‍ എ​സ്റ്റേ​റ്റി​ല്‍ ജോ​ലി​ക്കാ​ര​നാ​ണ്. സ​ഹോ​ദ​ര​ന്‍ മെ​ല്‍​ബി​ന്‍ സി​വി​ല്‍ എ​ന്‍​ജി​നി​യ​റാ​ണ്.ഇ​ടു​ക്കി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന സി​നി​മ​യി​ല്‍ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രാ​യും അ​ഭി​നേ​താ​ക്ക​ളാ​യും നി​ര​വ​ധി ഇ​ടു​ക്കി​ക്കാ​ര്‍ പ​ങ്കാ​ളി​ക​ളാ​ണ്. കൂ​ടോ​ത്രം 12ന് ​തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തും.

Related posts

Leave a Comment