ശ​ബ​രി റെ​യി​ല്‍; ആ​റു മാ​സം മു​ന്‍​പ് പ​ണം അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ല്‍ ഫ​യ​ലി​ന് അ​ന​ക്കം വച്ചേ​നെ

കോ​ട്ട​യം: നി​ര്‍​ദി​ഷ്ട ശ​ബ​രി റെ​യി​ല്‍ പ​ദ്ധ​തി​യി​ല്‍ സം​സ്ഥാ​ന വി​ഹി​ത​മാ​യ 1900 കോ​ടി കി​ഫ്ബി​യി​ല്‍ നി​ന്ന് ല​ഭ്യ​മാ​ക്കാ​നു​ള്ള തീ​രു​മാ​നം ആ​റു മാ​സം മു​ന്‍​പേ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ല്‍ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ല്‍ ഒ​ന്നാം ഘ​ട്ടം മാ​സ​ങ്ങ​ള്‍ മു​ന്‍​പേ തു​ട​ങ്ങാ​മാ​യി​രു​ന്നു.സ്ഥ​ലം ഏ​റ്റെ​ടു​ത്തു​കൊ​ടു​ത്താ​ല്‍ ശ​ബ​രി പ​ദ്ധ​തി മ​ര​വി​പ്പി​ച്ച ന​ട​പ​ടി റ​ദ്ദാ​ക്കാ​മെ​ന്നും വി​ഹി​തം ന​ല്‍​കി​യാ​ല്‍ പ​ണി ഉ​ട​ന്‍ തു​ട​ങ്ങാ​മെ​ന്നും കേ​ന്ദ്ര റെ​യി​ല്‍ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് ആ​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രു​ന്നു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ര​ണ്ടു മാ​സം മാ​ത്രം ശേ​ഷി​ക്കെ സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ വി​ഹി​ത പ്ര​ഖ്യാ​പ​ന​വും ഉ​റ​പ്പും എ​ത്ര​ത്തോ​ളം ന​ട​പ്പാ​കു​മെ​ന്ന​തി​ല്‍ അ​വ്യ​ക്ത​ത​യു​ണ്ട്. ഏ​റ്റെ​ടു​ക്കേ​ണ്ട സ്ഥ​ല​ത്തി​ന്‍റെ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക സം​ബ​ന്ധി​ച്ച് ഹൈ​ക്കോ​ട​തി​യി​ല്‍ നി​ര​വ​ധി കേ​സു​ക​ളാ​ണ് വ്യ​വ​ഹാ​ര​ത്തി​ലു​ള്ള​ത്.

ശ​ബ​രി വി​മാ​ന​ത്താ​വ​ള​ത്തി​നു പി​ന്നാ​ലെ ശ​ബ​രി റെ​യി​ല്‍ പ​ദ്ധ​തി​യും പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന വി​മ​ര്‍​ശ​നം ഒ​ഴി​വാ​ക്കാ​നാ​ണ് റെ​യി​ല്‍​വേ​ക്ക് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​മെ​ന്നു വി​മ​ര്‍​ശ​ന​മു​ണ്ട്. ശ​ബ​രി എ​യ​ര്‍​പോ​ര്‍​ട്ടി​ന് എ​രു​മേ​ലി​യി​ല്‍ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ അ​നാ​സ്ഥ​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും വീ​ഴ്ച​ക​ളും പ്ര​ക​ട​മാ​യി​രു​ന്നു.

111 കി.​മീ. അ​ങ്ക​മാ​ലി എ​രു​മേ​ലി ശ​ബ​രി​പാ​ത 1997ലെ ​കേ​ന്ദ്ര റെ​യി​ല്‍​വേ ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച് മൂ​ന്നു പ​തി​റ്റാ​ണ്ട് ആ​കു​മ്പോ​ഴും അ​ങ്ക​മാ​ലി​യി​ല്‍​നി​ന്നു കാ​ല​ടി​വ​രെ എ​ട്ടു കി.​മീ. മാ​ത്ര​മാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്.മു​പ്പ​ത് വ​ര്‍​ഷം മു​ന്‍​പ് 550 കോ​ടി രൂ​പ​യ്ക്ക് പൂ​ര്‍​ത്തി​യാ​കേ​ണ്ട പാ​ത​യ്ക്ക് 3810 കോ​ടി രൂ​പ​യാ​ണ് പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ്.

69 കി.​മീ. ദൂ​ര​ത്തി​ല്‍ നി​ര്‍​ദി​ഷ്ട രാ​മ​പു​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ (പി​ഴ​ക്) വ​രെ​യാ​ണ് കോ​ട്ട​യം ജി​ല്ല​യി​ല്‍ ക​ല്ലി​ട്ടു തി​രി​ച്ചി​ട്ടു​ള്ള​ത്. പി​ഴ​കു മു​ത​ല്‍ എ​രു​മേ​ലി വ​രെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നെ​ങ്കി​ലും അ​വ​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നാ​ല്‍ ന​ട​പ​ടി​ക​ള്‍ വീ​ണ്ടും ആ​ദ്യ​ഘ​ട്ടം മു​ത​ല്‍ തു​ട​ങ്ങ​ണം.

രാ​മ​പു​രം, ഭ​ര​ണ​ങ്ങാ​നം, ചെ​മ്മ​ല​മ​റ്റം, കാ​ഞ്ഞി​ര​പ്പ​ള്ളി, എ​രു​മേ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കോ​ട്ട​യം ജി​ല്ല​യി​ല്‍ സ്റ്റേ​ഷ​നു​ക​ള്‍ വ​രി​ക. രാ​മ​പു​രം മു​ത​ല്‍ എ​രു​മേ​ലി വ​രെ ഏ​രി​യ​ല്‍ സ​ര്‍​വേ മാ​ത്ര​മാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. ഇ​വി​ട​ങ്ങ​ളി​ല്‍ റെ​യി​ല്‍​വെ സ്‌​റ്റേ​ഷ​ന്‍ നി​ര്‍​മാ​ണം എ​വി​ടെ​യെ​ന്ന​തി​ലും തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ശ​ബ​രി പ​ദ്ധ​തി​ക്കാ​യി ഇ​നി 303.58 ഹെ​ക്ട​ര്‍ സ്ഥ​ലം ഏ​റ്റെ​ടു​ക്കേ​ണ്ടി വ​രും. ഭൂ​മി​യേ​റ്റെ​ടു​ക്കാ​ന്‍ 1361 കോ​ടി രൂ​പ​യും നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് 2439.93 കോ​ടി രൂ​പ​യും ചെ​ല​വ് വ​രും.

Related posts

Leave a Comment