എ​റ​ണാ​കു​ള​ത്ത് സ​തീ​ശ​നെ​ക്കാ​ള്‍ പി​ന്തു​ണ കെ​സി​ക്ക് ; നി​യു​ക്ത എം​എ​ല്‍​എ​മാ​രി​ല്‍ ഏ​റെ​യും വേ​ണു​ഗോ​പാ​ലി​നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ര്‍

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യു​ള്ള വി.​ഡി. സ​തീ​ശ​ന്‍റെ ശ്ര​മ​ങ്ങ​ള്‍​ക്ക് തി​രി​ച്ച​ടി​യാ​യി സ്വ​ന്തം ജി​ല്ല​യി​ലെ എം​എ​ല്‍​എ​മാ​രു​ടെ നി​ല​പാ​ട്. സം​സ്ഥാ​ന​ത്തും എ​റ​ണാ​കു​ളം ജി​ല്ല​യി​ലും യു​ഡി​എ​ഫി​ന് ച​രി​ത്ര വി​ജ​യം നേ​ടി​ക്കൊ​ടു​ക്കാ​ന്‍ മു​ന്നി​ല്‍ നി​ന്ന് ന​യി​ച്ച സ​തീ​ശ​നേ​ക്കാ​ള്‍ നി​യു​ക്ത എം​എ​ല്‍​എ​മാ​രു​ടെ പി​ന്തു​ണ കൂ​ടു​ത​ല്‍ കെ.​സി. വേ​ണു​ഗോ​പാ​ലി​നാ​ണ്. പ​ര​സ്യ​മാ​യി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​വ​രു​ടെ എ​ണ്ണം കു​റ​വാ​ണെ​ങ്കി​ല്‍ പോ​ലും കു​ടു​ത​ല്‍ പേ​രു​ടെ​യും മ​ന​സി​ലി​രി​പ്പ് കെ​സി​ക്ക് ഒ​പ്പ​മാ​ണെ​ന്നാ​ണ് സൂ​ച​ന​ക​ള്‍.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ന്‍​പേ കെ​സി​ക്കാ​യി പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യ​ത് മൂ​വാ​റ്റു​പു​ഴ എം​എ​ല്‍​എ മാ​ത്യൂ കു​ഴ​ല്‍​നാ​ട​നാ​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച പ​ര​സ്യ​പ്ര​സ്താ​വ​ന​യ്ക്ക് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം വി​ല​ക്ക് എ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ പി​ന്നീ​ടാ​രും പ​ര​സ്യ​മാ​യ പി​ന്തു​ണ പ്ര​ക​ടി​പ്പി​ച്ച് രം​ഗ​ത്ത് വ​ന്നി​ല്ല. എ​ന്നാ​ല്‍ അ​ങ്ക​മാ​ലി എം​എ​ല്‍​എ റോ​ജി എം.​ജോ​ണ്‍, വൈ​പ്പി​നി​ലെ നി​യു​ക്ത എം​എ​ല്‍​എ ടോ​ണി ച​മ്മ​ണി, പെ​രു​മ്പാ​വൂ​രി​ലെ നി​യു​ക്ത എം​എ​ല്‍​എ മ​നോ​ജ് മൂ​ത്തേ​ട​ന്‍ എ​ന്നി​വ​രു​ടെ കൂ​റ് കെ.​സി. വേ​ണു​ഗോ​പാ​ലി​നോ​ടാ​ണെ​ന്നാ​ണ് സൂ​ച​ന.

കൊ​ച്ചി നി​യു​ക്ത എം​എ​ല്‍​എ​യും ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യ മു​ഹ​മ്മ​ദ് ഷി​യാ​സാ​ണ് സ​തീ​ശ​നു​വേ​ണ്ടി പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ആ​ളാ​ക​ണ​മെ​ന്നാ​യി​രു​ന്നു ഷി​യാ​സ് പ്ര​തി​ക​രി​ച്ച​ത്. ഇ​ത് സ​തീ​ശ​നു​വേ​ണ്ടി​യാ​ണെ​ന്ന വ്യാ​ഖ്യാ​നം വ​ന്ന​തോ​ടെ ഷി​യാ​സി​നെ​യും പാ​ര്‍​ട്ടി വി​ല​ക്കി. ഷി​യാ​സി​ന് മ​ത്സ​രി​ക്കാ​ന്‍ സീ​റ്റ് ല​ഭി​ച്ച​ത് വി​ഡി​യു​ടെ നി​ര്‍​ബ​ന്ധ​ത്തി​ലാ​യി​രു​ന്നു.

അ​തേ​പോ​ലെ തൃ​പ്പൂ​ണി​ത്തു​റ നി​യു​ക്ത എം​എ​ല്‍​എ​യും കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ ഡെ​പ്യൂ​ട്ടി മേ​യ​റു​മാ​യ ദീ​പ​ക് ജോ​യി​യും വി​ഡി​യെ പി​ന്തു​ണ​യ്ക്കു​ന്ന​വ​രു​ടെ കൂ​ട്ട​ത്തി​ലു​ണ്ട്. ഇ​ന്ന​ലെ ആ​ലു​വ​യി​ലെ വീ​ട്ടി​ലെ​ത്തി ദീ​പ​ക് സ​തീ​ശ​നെ ക​ണ്ട് പി​ന്തു​ണ അ​റി​യി​ച്ചി​രു​ന്നു. സ​തീ​ശ​ന്‍റെ നി​ര്‍​ബ​ന്ധ​ത്തി​ലാ​ണ് ദീ​പ​ക്കി​ന് മ​ത്സ​രി​ക്കാ​ന്‍ സീ​റ്റ് ല​ഭി​ച്ച​ത്.

അ​തേ​സ​മ​യം എ​റ​ണാ​കു​ളം എം​എ​ല്‍​എ ടി.​ജെ. വി​നോ​ദ്, ആ​ലു​വ എം​എ​ല്‍​എ അ​ന്‍​വ​ര്‍ സാ​ദ​ത്ത് എ​ന്നി​വ​രു​ടെ മ​ന​സ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്‌​ക്കൊ​പ്പ​മാ​ണ്. തൃ​ക്കാ​ക്ക​ര എം​എ​ല്‍​എ ഉ​മ തോ​മ​സും കു​ന്ന​ത്തു​നാ​ട് നി​യു​ക്ത എം​എ​ല്‍​എ വി.​പി. സ​ജീ​ന്ദ്ര​നും നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.ജി​ല്ല​യി​ല്‍ കോ​ണ്‍​ഗ്ര​സി​ന് 11എം​എ​ല്‍​എ​മാ​രാ​ണു​ള്ള​ത്.

ഇ​തി​ല്‍ നാ​ല് പേ​ര്‍ വേ​ണു​ഗോ​പാ​ലി​നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​രാ​ണ്. ര​ണ്ട് പേ​രു​ടെ പി​ന്തു​ണ വി.​ഡി. സ​തീ​ശ​നും ര​ണ്ടു​പേ​രു​ടെ പി​ന്തു​ണ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കു​മു​ണ്ട്. ര​ണ്ടു പേ​ര്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഒ​രാ​ള്‍ വി.​ഡി. സ​തീ​ശ​നു​മാ​ണ്.

Related posts

Leave a Comment