വൈദ്യുതി ചാർജ് അടയ്ക്കേണ്ടത് കോടികൾ; വെള്ളൂർ ന്യൂസ് പ്രിന്‍റ് ഫാക്‌‌ടറി ക്വാർട്ടേഴ്സിലെ വൈദ്യുതി വിച്ഛേദിച്ചു; 200 കുടുംബങ്ങൾ ഇരുട്ടിൽ

ത​ല​യോ​ല​പ്പ​റ​ന്പ്: വെ​ള്ളൂ​ർ ന്യൂ​സ് പ്രി​ന്‍റ് ഫാക്‌‌ടറി​യി​ലേ​ക്കു​ള്ള വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ച്ച​തോ​ടെ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ഇ​രു​ന്നൂറോ​ളം കു​ടും​ബ​ങ്ങ​ൾ ഇ​രു​ട്ടി​ലാ​യി. കെഎസ്ഇ​ബി​ക്ക് വൈ​ദ്യു​തി ചാ​ർ​ജ് ഇ​നത്തി​ൽ കോ​ടി​ക​ൾ കു​ടി​ശി​ക​യാ​യ​തോ​ടെ​യാ​ണ് വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മു​ന്നോ​ടെ​യാ​ണ് കെഎ​സ്ഇ​ബി വൈ​ക്കം സ​ബ് സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​ത്.

ക​ഴി​ഞ്ഞ ജൂ​ലൈ 29-ന് ​വൈ​ദ്യു​തി വി​ച്ഛേ​ദി​ക്കു​മെ​ന്ന് അ​റി​യി​ച്ച് ക​ന്പ​നി​ക്ക് കെഎ​സ്ഇ​ബി ക​ത്ത് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ തൊ​ഴി​ലാ​ളി സം​ഘ​ട​ന നേ​താ​ക്ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ട് താ​ത്ക്കാ​ലി​ക​മാ​യി ന​ട​പ​ടി ഒ​ഴി​വാ​ക്കി​യി​രു​ന്നു. പ​ല​ത​വ​ണ വൈ​ദ്യു​തി കു​ടി​ശി​ക അ​ട​യ്ക്കാ​ൻ ക​ന്പ​നി​ക്ക് അ​ധി​കൃ​ത​ർ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടും അ​ട​യ്ക്കാ​ത്ത​തി​നാ​ലാ​ണ് ഇ​ന്ന​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ച്ച​ത്.

ഇ​തോ​ടെ ക​ന്പ​നി ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ഇ​രു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ളും ഇ​രു​ട്ടി​ലാ​യി. ക​ന്പ​നി​യു​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ നാ​ട്ടു​കാ​ർ​ക്ക് കു​ടി​വെ​ള്ളം പ​ന്പ് ചെ​യ്യു​ന്ന​തും ഇ​തോ​ടെ നി​ല​ച്ചു. ആ​ശു​പ​ത്രി, എ​ടി​എം കൗ​ണ്ട​ർ, സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്, സ​ഹ​ക​ര​ണ ബാ​ങ്ക്, ഭാ​വ​ൻ​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ, പോ​സ്റ്റ്ഓ​ഫീ​സ്, ടൗ​ണ്‍​ഷി​പ്പി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, മു​ട​ക്കാ​രി​ക്ഷേ​ത്രം തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലെ വൈ​ദ്യു​തി​യും ഇ​ല്ലാ​താ​യി.

വെ​ള്ളൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വൈ​ദ്യു​തി ല​ഭി​ച്ചി​രു​ന്ന​ത് ക​ന്പ​നി​യി​ൽ നി​ന്നാ​യി​രു​ന്നെ​ങ്കി​ലും വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​പ്പോ​ൾ ത​ന്നെ വൈ​ദ്യു​തി വ​കു​പ്പ് അ​ധി​കൃ​ത​ർ പെ​രു​വ സ​ബ് ഡി​വി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്റ്റേ​ഷ​നി​ലെ വൈ​ദ്യു​തി പു​ന​ഃസ്ഥാ​പി​ച്ചു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ക​ന്പ​നി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തു മൂ​ലം ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ളം ല​ഭി​ക്കു​ന്നി​ല്ല. വ​രു​മാ​നം മു​ട്ടി​യ​തോ​ടെ അ​ർ​ധ പ​ട്ടി​ണി​യി​ലാ​യ ജീ​വ​ന​ക്കാ​ർ​ക്ക് വൈ​ദ്യു​തി ബ​ന്ധം​കൂ​ടി​ നി​ല​ച്ച​ത് ക​ന​ത്ത പ്ര​ഹ​ര​മാ​യി.

Related posts