ഏറ്റവും കൂടുതല്‍ സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുക്കുന്നതും വിജയിക്കുന്നതും വെനിസ്വേലയില്‍ നിന്നുള്ള പെണ്‍കുട്ടികള്‍! ഞെട്ടിക്കുന്ന പരിശീലന പരിപാടികളുമായി പിന്നില്‍ പ്രവര്‍ത്തിക്കുന്നത് രാജ്യത്തെ ബ്യൂട്ടി ഫാക്ടറികളും അക്കാഡമികളും

23F050F200000578-2868260-Hopes_and_dreams_The_girls_mainly_from_very_poor_backgrounds_hop-a-2_1418231418109സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിലും വിജയിക്കുന്നതിലും അതിശയകരമായി ഒന്നും തന്നെയില്ല. ഏറ്റവും കൂടുതല്‍ സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കുന്നതും വിജയിക്കുന്നതും വെനസ്വേലയില്‍ നിന്നുള്ള പെണ്‍കുട്ടികളാണ്. എന്നാല്‍ വെനിസ്വേലയിലെ പെണ്‍കുട്ടികള്‍ സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കുന്നത് കുറച്ച് വിഭിന്നമായ രീതിയിലാണ്. വെറുതെ ഒരു സുപ്രഭാതത്തില്‍ മത്സരത്തില്‍ പങ്കെടുക്കാനായി ഇറങ്ങിത്തിരിക്കുകയല്ല ഇവര്‍ ചെയ്യുന്നത്. മറിച്ച്, ചില അത്യദ്ധ്വാനങ്ങള്‍ അതിന് പിന്നില്‍ നടത്തിയതിനുശേഷമാണ്. വെനിസ്വേലയിലെ പെണ്‍കുട്ടികള്‍ 12ാമത്തെ വയസുമുതല്‍ വിവിധ സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയകള്‍ക്ക് വിധേയരാവുന്നു എന്നുള്ളതാണ് ഏറ്റവും ഞെട്ടിക്കുന്ന കാര്യം. ജനിക്കുമ്പോള്‍ മുതല്‍ ഇതിനായുള്ള പരിശ്രമങ്ങള്‍ നടത്തുന്നവരാണവര്‍. മാതാപിതാക്കള്‍, പ്രത്യേകിച്ച്, അമ്മമാരാണ് തങ്ങളുടെ പെണ്‍കുട്ടികളെ ഇതിനായി പ്രത്യേകം പ്രോത്സാഹനം കൊടുത്ത് വളര്‍ത്തുന്നത്.

23F0526F00000578-2868260-Tough_Catwalk_teacher_Gabriela_Rojo_watches_each_girl_intently_K-a-14_1418231418373

വിശ്വസുന്ദരി പട്ടം അല്ലെങ്കില്‍ ഏറ്റവും കുറഞ്ഞത് മിസ്സ് വെനസ്വേല പട്ടം സ്വന്തമാക്കുക എന്ന ഒറ്റ ലക്ഷ്യവുമായി നടക്കുന്നവരാണ് വെനസ്വേലയില്‍ അധികവും. കഴിക്കുന്ന ഭക്ഷണം ശരീരത്തില്‍ പിടിക്കാതിരിക്കാന്‍ കുടലുകളെ ചുരുക്കുന്ന പ്രത്യേക ശസ്ത്രക്രിയയ്ക്കാണ് ഇവര്‍ ആദ്യം വിധേയരാവുന്നത്. ഭക്ഷണം അധികം കഴിക്കാതിരിക്കാന്‍ നാവില്‍ പ്ലാസ്റ്റിക് പോലുള്ള എന്തെങ്കിലും പിടിപ്പിക്കുക, അരവണ്ണം കൃത്യമായ അളവില്‍ നിലനിര്‍ത്താന്‍ അരയില്‍ പട്ടയോ ബെല്‍റ്റോ ഘടിപ്പിക്കുക തുടങ്ങിയ വിചിത്രമായ കാര്യങ്ങളും വനിസ്വേലന്‍ സുന്ദരിമാര്‍ ചെയ്യാറുണ്ട്. ഇതിനൊക്കെ പുറമെ കുട്ടികളുടെ ഉയരം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രത്യേകം ഹോര്‍മോണുകളും കുത്തിവയ്ക്കാറുണ്ട്. ഇതൊക്ക ചെയ്യുന്നത് മത്സാര്‍ത്ഥികള്‍ തനിയെ ആണെന്ന് ചിന്തിക്കരുത്.

23F158EC00000578-2868260-Alumni_Among_Belankazar_s_former_students_is_the_current_Miss_Ve-a-3_1418231418142

സൗന്ദര്യമത്സരങ്ങളില്‍ വിജയിക്കുന്നതിനായി പെണ്‍കുട്ടികളെ വളരെ ചെറുപ്പം മുതല്‍ പെണ്‍കുട്ടികളെ പരിശീലിപ്പിക്കുന്ന നിരവധി അക്കാഡമികളും ഫിനിഷിംഗ് സ്‌കൂളുകളും രാജ്യത്തുടനീളം പ്രവര്‍ത്തിച്ചുവരുന്നു. ബ്യൂട്ടി ഫാക്ടറികള്‍ എന്നാണ് ഇത്തരം അക്കാഡമികള്‍ അറിയപ്പെടുന്നത് തന്നെ. അക്കാഡമികളില്‍ എത്ര പണം മുടക്കുന്നതിനും കുട്ടികളുടെ മാതാപിതാക്കള്‍ക്ക് മടിയില്ല. കടക്കെണിയിലായാല്‍പ്പോലും ഇവരൊന്നും ഇതില്‍ നിന്ന് പിന്മാറുകയുമില്ല. ഒരുവിധം എല്ലാ സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയകളും വിലയേറിയതാണ്. എങ്കില്‍പോലും അതൊന്നും വേണ്ടെന്ന് വയ്ക്കാന്‍ കുട്ടികളോ മാതാപിതാക്കളോ തയാറല്ല. എന്നാല്‍ ഭൂരിഭാഗം പെണ്‍കുട്ടികളുടെയും പ്രയത്‌നം വന്‍ ദുരന്തമാവുകയാണ് പതിവ്. പ്രതിദിനം വളരെയധികം കുട്ടികള്‍ ശസ്ത്രക്രിയയ്ക്കിടെയുള്ള അപകടത്തില്‍ മരണമടയുന്നുണ്ട്.

o8yooy

രാജ്യത്തെ പെണ്‍കുട്ടികളെ ഇത്തരം ആസക്തികളില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനായി നിരവധി കാമ്പയിനുകളും ബോധവത്കരണ ക്ലാസുകളും രാജ്യത്തുടനീളം നടത്താറുണ്ട്. എങ്കില്‍പ്പോലും സൗന്ദര്യത്തേക്കാള്‍ വലുതായി ഒന്നുമില്ലെന്ന ഇവരുടെ മനോഭാവത്തില്‍ അധികം മാറ്റമൊന്നും സംഭവിച്ചിട്ടില്ല. രാജ്യത്തെ മുഴുവന്‍ ജനങ്ങളും ടെലിവിഷനിലൂടെയും നേരിട്ടും വീക്ഷിക്കുന്ന
പ്രോഗ്രാമാണ് മിസ്സ് വെനിസ്വേല മത്സരം. ശരീരം സംരക്ഷിക്കുന്നതില്‍ മാത്രമല്ല, അക്കാഡമികളില്‍ പരിശീലനം നല്‍കുന്നത്. മറിച്ച്, മത്സരവേദിയിലെ നടത്തം, നോട്ടം, തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ ഇവര്‍ക്ക് കഠിന പരിശീലനം നല്‍കിവരുന്നു. മിസ്സ് വെനസ്വേല മത്സരത്തിന് മുന്നോടിയായി നടക്കുന്ന ഫാഷന്‍ ഷോ കഴിയുമ്പോള്‍ ഏകദേശം അറിയാന്‍ സാധിക്കും ആരാവും മിസ്സ് വെനസ്വേല മത്സരവിജയിയാവുക എന്നത്. സുന്ദരിപ്പട്ടം സ്വന്തമാക്കുക അതുവഴിയായി സ്വന്തം കുടുംബത്തെ പട്ടിണിയില്‍ നിന്നും കടക്കെണിയില്‍ നിന്നും രക്ഷിക്കുക ഇവയാണ് ഒരു ശരാശരി വെനസ്വേലിയന്‍ പെണ്‍കുട്ടിയുടെ ജീവിത ലക്ഷ്യങ്ങള്‍.

23F053D900000578-2868260-Not_my_type_Mr_Calderon_said_that_he_doesn_t_want_to_create_look-a-22_1418231418581

Related posts