ദേശീയപാത സ്ഥലമേറ്റെടുപ്പ്: പോലീസിനുനേരെ സമരക്കാർ കല്ലെറിഞ്ഞു; വേങ്ങരയിൽ സംഘർഷം

വേങ്ങര: മലപ്പുറം വേങ്ങരയിൽ ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരേയുള്ള സമരത്തിൽ സംഘർഷം. സമരക്കാർക്കുനേരെ പോലീസ് ലാത്തിവീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. വേങ്ങരയിലെ എആർ നഗറിലാണ് സംഭവമുണ്ടായത്.

പോലീസിനുനേരെ സമരക്കാർ കല്ലെറിഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. സർവേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാർ തടയുകയും ചെയ്തു. സംഭവത്തെ തുടർന്ന് മേഖലയിൽ വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.

Related posts